എളങ്കുന്നപ്പുഴ∙ യാത്രക്കാരുമായി ഫോർട്ട് കൊച്ചിയിൽനിന്നു വൈപ്പിനിലേക്കു പുറപ്പെട്ട റോറോ സേതുസാഗർ-1 നിയന്ത്രണം വിട്ടു അഴിമുഖത്തേക്കൊഴുകി.
2 ചീനവലകളിൽ ഇടിച്ചു. ഹെൻലി എന്നയാളുടെ ചീനവല കീറുകയും ബ്രാസ് വളയുകയും ചെയ്തു.
പണിക്കരുപടി ഉണ്ണിയുടെ ചീനവലയുടെ ബ്രാസ് ഒടിഞ്ഞു. രാത്രി 8.50നായിരുന്നു സംഭവം.
അരമണിക്കൂർ കറങ്ങിത്തിരിഞ്ഞ റോറോയെ ജീവനക്കാർ ഏറെ പരിശ്രമിച്ചാണ് 9.20ന് വൈപ്പിൻ ജെട്ടിയിൽ എത്തിച്ചു യാത്രക്കാരെ ഇറക്കിയത്.
ബാറ്ററി ബാക്കപ് ഇല്ലാതായതാണ് നിയന്ത്രണം നഷ്ടമാക്കിയത്. ബാറ്ററി മാറ്റി പുതിയത് സ്ഥാപിക്കാതെ ഒരുമാസമായി സർവീസ് തുടരുകയായിരുന്നു.
ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും ഇരുകരകളിലും കുടുങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]