
അങ്കമാലി ∙ ഓണത്തോടനുബന്ധിച്ചുള്ള ഗതാഗതക്കുരുക്കു കുറയ്ക്കാൻ അങ്കമാലിയിൽ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കി. നഗരസഭയുടെ നേതൃത്വത്തിൽ കൂടിയ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലെ തീരുമാനപ്രകാരമാണ് ഗതാഗതസംവിധാനം പരിഷ്കരിച്ചത്. ടിബി, അങ്ങാടിക്കടവ് ജംക്ഷനുകളിൽ താൽക്കാലിക മീഡിയനുകൾ സ്ഥാപിച്ചു.
ടിബി ജംക്ഷനിലെ ബസ് സ്റ്റോപ്പുകളും മാറ്റി.അങ്ങാടിക്കടവ് ജംക്ഷനിലെത്തി ദേശീയപാതയിലേക്കു കടക്കുന്ന ബസുകൾ താലൂക്ക് ആശുപത്രിക്കു സമീപത്തെ കാരുണ്യ മെഡിക്കൽ സ്റ്റോറിന്റെ മുൻവശത്ത് നിർത്തണം.
ദേശീയപാതയിൽ അങ്ങാടിക്കടവ് ജംക്ഷൻ ഭാഗത്തു നിന്നു മഞ്ഞപ്ര ഭാഗത്തേക്കുള്ള ബസുകൾ ടിബിക്കു മുന്നിലുള്ള നിലവിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ നിർത്തണം. എംസി റോഡിൽ എൽഎഫ് ജംക്ഷനിൽ നിന്നു ക്യാംപ് ഷെഡ് റോഡിലേക്കു കടക്കുന്ന വശത്തെ ബസ് സ്റ്റോപ് പ്രസിഡന്റ് ഹോട്ടലിന്റെ മുൻവശത്തേക്കു മാറ്റി. വരുംദിവസങ്ങളിൽ ക്യാപ് ഷെഡ് റോഡിന്റെയും പഴയ മാർക്കറ്റ് റോഡിന്റെയും ഓരോ വശങ്ങളിൽ വാഹനങ്ങൾക്കു പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. നഗരസഭയിലേക്കു വരുന്ന എല്ലാ വാഹനങ്ങൾക്കും വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ സൗജന്യ പാർക്കിങ് നൽകാനും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിൽ തീരുമാനമെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]