
അങ്കമാലി ∙ സംസ്ഥാന പാതയിൽ കോന്നി വകയാറിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് അധ്യാപകൻ മരിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് (മാലൂർ കോളജ്) സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ അങ്കമാലി പാറക്കടവ് എളവൂർ നെല്ലിക്കാപ്പിള്ളി വീട്ടിൽ ജയ്സൺ ജേക്കബ് വർഗീസ് (38) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഓഗസ്റ്റ് 14ന് രാത്രി സ്വദേശമായ അങ്കമാലിയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം ഓടിച്ചിരുന്ന കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം.
രണ്ടു വർഷം മുൻപാണ് അധ്യാപകനായി സെന്റ് സ്റ്റീഫൻസ് കോളജിൽ എത്തുന്നത്. ഭൗതികദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളജിലും തുടർന്ന് പത്തനാപുരം മൗണ്ട് താബോർ ദയറയിലും പൊതുദർശനത്തിനു വയ്ക്കും.
ശേഷം സ്വദേശമായ അങ്കമാലി പാറക്കടവിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]