
കോലഞ്ചേരി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ടാറിങ് പാതിവഴിയിൽ നിലച്ചത് യാത്രക്കാർക്ക് ദുരിതമായി. പുതുപ്പനത്തിനും പത്താം മൈലിനും ഇടയിൽ 200 മീറ്ററോളം ദൂരത്തിൽ റോഡിന്റെ വലതു വശം ഉയർത്തി ടാറിങ് നടത്തിയതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവായി.6 മാസം മുൻപാണ് റോഡിന്റെ ഒരുവശത്ത് ടാറിങ് നടത്തിയത്.
പിന്നീട് ഒരു പണികളും ഇവിടെ നടന്നിട്ടില്ല. ടാറിങ് 2 തട്ടിൽ ആയതോടെ റോഡിനു മധ്യ ഭാഗത്തു കൂടി വാഹനം ഓടിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾ രാത്രി ഇതുവഴി ഓടിച്ചു പോകാൻ വളരെ ബുദ്ധിമുട്ടാണ്.
ദേശീയപാതയിൽ കാനകളുടെ പണിയും സ്തംഭിച്ചിരിക്കുകയാണ്. റോഡിൽ ഉടനീളം ഉയർച്ച താഴ്ചകൾ ഉള്ളതിനാൽ വണ്ടികൾ പാളുന്നതും യാത്രക്കാർക്ക് ഭീഷണിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]