
പെരുമ്പാവൂർ ∙ വ്യവസായ മേഖലയായ പെരുമ്പാവൂരിലെ ഇഎസ്ഐ ആശുപത്രിയിൽ ഡോക്ടർ ക്ഷാമവും മരുന്നു ക്ഷാമവും. 5 സ്ഥിരം ഡോക്ടർമാരും 20നഴ്സുമാരുമുള്ള ആശുപത്രിയിൽ കുറച്ചു മരുന്നുകൾ മാത്രമാണുള്ളത്. 5 പേരിൽ 2 ഡോക്ടർമാർ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരാണ്. പെരുമ്പാവൂരിന്റെ കിഴക്കൻ മേഖലയിലെയും ഇടുക്കിയിലെയും ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികൾ ആശ്രയിക്കുന്നതാണ് ആശുപത്രി.
പനി, ചുമ, ജലദോഷം, തലവേദന തുടങ്ങിയവയ്ക്കു മാത്രമാണ് ചികിത്സ ലഭിക്കുന്നത്.മുനിസിപ്പൽ ലൈബ്രറി വാർഡിൽ സ്ഥിതി ചെയ്യുന്ന ഇഎസ്ഐ ആശുപത്രിയുടെ നവീകരണ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പി.പി.തങ്കച്ചൻ എംഎൽഎ ആയിരുന്ന 1986ൽ അന്നത്തെ തൊഴിൽ മന്ത്രി കടവൂർ ശിവദാസൻ ഉദ്ഘാടനം ചെയ്ത കെട്ടിടം 40 വർഷത്തിലേക്ക് കടക്കുമ്പോൾ ജീർണിച്ചു മഴയിൽ ചോരുകയാണ്.
നൂറുകണക്കിനു തൊഴിൽ ശാലകളും ആയിരക്കണക്കിനു തൊഴിലാളികളുമുള്ള പ്രദേശമാണു പെരുമ്പാവൂർ. ഇടുക്കി ജില്ലയിലെ നേര്യമംഗലം മുതലുള്ള തൊഴിലാളികൾക്ക് ആശ്രയമാണീ ആശുപത്രി. കട്ടപ്പനയിൽ വരുമെന്ന് സർക്കാർ പ്രഖ്യാപിച്ച ഇഎസ്ഐ ആശുപത്രി ഇപ്പോഴും കടലാസിൽ തന്നെയാണ്. കിടത്തി ചികിത്സ ആവശ്യം വന്നാൽ പാതാളം ഇഎസ്ഐ ആശുപത്രിയിലേക്ക് റഫർ ചെയ്യും.
രണ്ടര ഏക്കറിൽ ഇടുങ്ങിയ വഴിയരികിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി വിശാലമായ ട്രാവൻകൂർ റയോൺസ് വളപ്പിലേക്കോ, പെരിയാർ വാലി റിക്രിയേഷൻ ക്ലബ് വളപ്പിലേക്കോ മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. സ്വന്തമായി സ്ഥലം കണ്ടെത്തി ആശുപത്രി മാറ്റി സ്ഥാപിക്കാനുള്ള ശ്രമവും എങ്ങുമെത്തിയില്ല. റയോൺസ് സ്ഥലം ലഭ്യമാകില്ലെന്ന് ഉറപ്പായതോടെ സ്വകാര്യ വ്യക്തികളുടെ സ്ഥലം കണ്ടെത്താൻ നോക്കി.
അതും ഫലംകണ്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]