
തൃപ്പൂണിത്തുറ∙ ഗവ. സംസ്കൃത സ്കൂളിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചു കളയണമെന്ന് ആവശ്യം.
എന്നാൽ സാങ്കേതിക നൂലാമാലകൾ കാരണം നടപടികളെല്ലാം മുടങ്ങി കിടക്കുകയാണ് എന്നാണ് ആക്ഷേപം. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്ന അവസ്ഥയിലാണ് സ്കൂൾ കോംപൗണ്ടിലെ പഴയ കെട്ടിടം.
മേൽക്കൂരയിലെ കമ്പികൾ പലതും തുരുമ്പ് പിടിച്ചു. മുൻപ് മുകളിലെ സിമന്റ് ഭാഗങ്ങൾ ഇളകി വീണിട്ടുണ്ട്.
സ്കൂളിൽ ഹയർ സെക്കൻഡറി തുടങ്ങിയപ്പോൾ പുതിയ കെട്ടിടം വരുന്നത് വരെ 5 വർഷത്തേക്ക് എന്നു പറഞ്ഞാണ് താൽക്കാലിക കെട്ടിടം 2005ൽ പണിതത്.
കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് 3 വർഷമായി ഇവിടേക്കു കുട്ടികളെ പ്രവേശിപ്പിക്കാറില്ല. എന്നാൽ കളിക്കുന്ന സമയത്തെല്ലാം കെട്ടിടത്തിനു താഴെ കുട്ടികൾ ഇരിക്കാറുണ്ട്.
കെട്ടിടത്തിലേക്ക് ആരും പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് കെട്ടിടത്തിന്റെ ചുമരിൽ സ്ഥാപിച്ചതല്ലാതെ മറ്റു നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം വരെ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു.
കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചത്. ജില്ലാ പഞ്ചായത്താണ് കെട്ടിടം പണിതു നൽകിയത്. കലക്ടറുടെ അനുമതി ലഭിച്ചാൽ കെട്ടിടം പൊളിക്കാൻ കഴിയും എന്നാണ് നഗരസഭാധികൃതർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]