
മരട് ∙ വാഹനങ്ങളുടെ അനധികൃത പാർക്കിങ് മൂലം ചെറുതെന്നും വലുതെന്നുമില്ലാതെ മരടിലെ ഇടറോഡുകൾ വീർപ്പു മുട്ടുകയാണ്. വീതി കുറവുള്ള റോഡുകളിൽ തോന്നുംപടിയാണ് പാർക്കിങ്. ചില സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ റോഡിൽ നിർത്തിയിടുന്നു.
കൊച്ചി ബൈപാസിൽ നിന്ന് വൈറ്റില– പേട്ട റോഡിലേക്കുള്ള പ്രധാന മാർഗമായ തോമസ്പുരം ചമ്പക്കര റോഡിലാണ് സ്ഥിതി രൂക്ഷം. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് പാർക്കിങ്.
ചമ്പക്കര കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് കനാൽ റോഡ് അടച്ചിട്ടിരിക്കുകയാണ്.
ചമ്പക്കര മാർക്കറ്റിലേക്കുള്ള മീൻവണ്ടികളടക്കം തോമസ്പുരം റോഡിലൂടെയാണ് പോകുന്നത്. പാതയോരത്തെ അനധികൃത പാർക്കിങ് മൂലം ഈ വാഹനങ്ങൾ കുടുങ്ങുന്നതോടെ മറ്റു വാഹനങ്ങളും പെടുന്നു. കുരുക്ക് മൂലമുള്ള തർക്കങ്ങളും പതിവ്. ജോലിക്കാർക്ക് സമയത്തിന് ജോലിക്കു പോകാനും വിദ്യാർഥികൾക്ക് സ്കൂളുകളിൽ എത്താനുമാകുന്നില്ല.
അത്യാഹിതം ഉണ്ടായാൽ പോലും അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് എത്താനാവാത്ത അവസ്ഥയുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]