
ആലുവ∙ രാത്രി റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിൽ മറ്റൊരു കാർ ഇടിച്ചു 10 ലക്ഷം രൂപയുടെ നാശനഷ്ടം. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ പോയി. നഗരമധ്യത്തിൽ ബ്രിജ് റോഡിൽ ആരോഗ്യാലയം ആശുപത്രിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ആഡംബര കാറിൽ, അർധരാത്രി പാലസ് റോഡിൽ നിന്ന് അമിതവേഗത്തിൽ വന്ന കാറാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ, നിർത്തിയിട്ടിരുന്ന കാർ കുറച്ചു ദൂരം പിന്നോട്ടു പോയി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ നമ്പർ പൊലീസിനു ലഭിച്ചു.
ആഡംബര കാറിന്റെ ഉടമ ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി നൽകിയ പരാതിയിലെ വസ്തുതകൾ ശരിയാണെന്നും സ്ഥിരീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]