
കണ്ണമാലി∙ തീരദേശത്ത് വീണ്ടും കടൽകയറ്റം രൂക്ഷമായി. ഇന്നലെ ഉച്ചയോടെ ആഞ്ഞടിച്ച കടൽ പലയിടത്തും നാശം വിതച്ചാണു ശമിച്ചത്. തീരദേശത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങൾ ദുരിതത്തിലായി.
തീരദേശ റോഡിൽ കടൽ വെള്ളമെത്തിയതോടെ ഗതാഗതം സ്തംഭിച്ചു. ഇരുചക്രവാഹനങ്ങൾക്കു യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. പുത്തൻതോട് മുതൽ വടക്കോട്ടുള്ള മേഖലയിൽ വർഷങ്ങളായി കടൽഭിത്തി തകർന്നു കിടക്കുകയാണ്.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതു വരെ താൽക്കാലിക സുരക്ഷ ഒരുക്കി കടലിനെ പ്രതിരോധിക്കുക മാത്രമാണ് ഏക വഴി. ജിയോ ബാഗിൽ മണൽ നിറച്ചു താൽക്കാലിക ഭിത്തി ഒരുക്കുന്നതിനും തോടുകളും മറ്റും ആഴം കൂട്ടുന്നതിനും 1.25 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഈ ജോലികൾ കാര്യക്ഷമമായി നടക്കാതിരുന്നതാണു കടൽക്കയറ്റം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ചിലയിടത്ത് ഒരുക്കിയിരുന്ന താൽക്കാലിക പ്രതിരോധവും മറികടന്നാണ് ഇന്നലെ കടലെത്തിയത്. കഴിഞ്ഞ മാസമുണ്ടായ രൂക്ഷമായ കടൽകയറ്റത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ, രാഷ്ട്രീയ സാമുദായിക സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങിയിരുന്നു.
ഇതേത്തുടർന്ന്, സർക്കാർ ഇടപെടലുണ്ടായി. പുത്തൻതോട് മുതൽ വടക്കോട്ടുള്ള 3.6 കിലോമീറ്റർ ഭാഗത്തു 306 കോടി രൂപ മുതൽമുടക്കി ടെട്രാപോഡ് കടൽഭിത്തി നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]