
പറവൂർ ∙ ചേന്ദമംഗലം പഞ്ചായത്ത് കൂട്ടുകാട് 15–ാം വാർഡിലെ ചെറുപുഷ്പം പുളിക്കത്തറ റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിനെതിരെ ചെമ്പിൽ യാത്ര ചെയ്തു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണു പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ റോഡ് വർഷങ്ങളായി മഴക്കാലത്തു വെള്ളക്കെട്ടു മൂലം സഞ്ചാരയോഗ്യമല്ലെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷാരോൺ ബേസിൽ അധ്യക്ഷനായി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മനോഹർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർജുൻ ബേബി, വടക്കേക്കര ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിനു പനയ്ക്കൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]