
മൂവാറ്റുപുഴ ∙ ആവോലി കാവനയിൽ ലക്ഷംവീട് തകർന്നു വീണ് നിർധന കുടുംബം പെരുവഴിയിലായി. കാവന ലക്ഷംവീട്ടിൽ നടുപ്പറമ്പിൽ മേരി ജോണിന്റെ വീടാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്. കാവന ലക്ഷംവീട്ടിൽ എല്ലാം ഇരട്ട
വീടുകളായിരുന്നു. ഇതിൽ ഭൂരിപക്ഷം വീടുകളും പൊളിച്ചു ഒറ്റ വീടുകൾ ആയി നിർമിച്ചെങ്കിലും മേരി ജോണിന്റെ വീടു പൊളിച്ചു നിർമിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടയിലാണ് വീട് തകർന്നു വീണത്. മേൽക്കൂരയും ഭിത്തികളും ഇടിഞ്ഞു വീണതോടെ വീട്ടുപകരണങ്ങളും തകർന്നു. മേരി ജോണും മകനും വീടിനു പുറത്തായിരുന്നതിനാൽ രക്ഷപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]