
വൈദ്യുതി മുടക്കം
കച്ചേരിപ്പടി സെന്റ് വിൻസന്റ് റോഡും പരിസരപ്രദേശങ്ങളിലും 9 മുതൽ 5 വരെ
സ്പോട് അഡ്മിഷൻ
പറവൂർ ∙ മാല്യങ്കര മാല്യങ്കര എസ്എൻഎം പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഏതാനും റെഗുലർ / ലാറ്ററൽ എൻട്രി, മെറിറ്റ് ആൻഡ് മാനേജ്മെന്റ് സീറ്റുകളിലേക്ക് ഓഗസ്റ്റ് 1 വരെ സ്പോട് അഡ്മിഷൻ നടത്തും. പങ്കെടുക്കുന്നവർ ഈ ദിവസങ്ങളിൽ 9ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ടു ഹാജരാകണം.
80785 04284.
സൗജന്യ തൊഴിൽ പരിശീലനം
തോപ്പുംപടി∙ റെഡ്ഡീസ് ഫൗണ്ടേഷൻ വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകും. 9633611211.
കൂത്താട്ടുകുളത്ത് നാളെ ഇ-മാലിന്യം ശേഖരണം
കൂത്താട്ടുകുളം∙ നഗരസഭയിൽ നാളെ ഇ-മാലിന്യം ശേഖരിക്കും. രാവിലെ 11ന് കേളി സ്കൂളിൽ നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്യും.
ഉപയോഗ ശൂന്യമായ ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കംപ്യൂട്ടർ, ലാപ്ടോപ്, ഇലക്ട്രിക് തേപ്പുപെട്ടി തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ സർക്കാർ നിശ്ചയിച്ച വില നൽകിയാണ് ശേഖരിക്കുന്നത്.
നാളെയും 26നും റവന്യു റിക്കവറി അദാലത്ത്
കോതമംഗലം∙ ജല അതോറിറ്റിയും താലൂക്ക് ഓഫിസും ചേർന്നു മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നാളെയും 26നും 10 മുതൽ 4 വരെ റവന്യു റിക്കവറി അദാലത്ത് നടത്തും. ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ
കോതമംഗലം∙ ചേലാട് ഗവ.
പോളിടെക്നിക്കിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ നാളെ 9.15നു നടക്കും. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം.
73562 45224. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]