കേരള ജ്വല്ലറി ഇന്റർനാഷനൽ ഫെയർ 27 മുതൽ അങ്കമാലിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ കേരള ജ്വല്ലറി ഇന്റർനാഷനൽ ഫെയർ (കെജെഐഎഫ്) പ്രദർശനങ്ങളും സമ്മേളനങ്ങളും ജൂൺ 27 മുതൽ 29 വരെ അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ പ്രതിനിധി സംഘടനയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ ആഭരണ നിർമാതാക്കൾ, മൊത്തക്കച്ചവടക്കാർ, വിതരണക്കാർ തുടങ്ങി 150 ലധികം പ്രദർശകരും 12,000 സന്ദർശകരും പങ്കെടുക്കുമെന്നാണ് വിവരം. വിവാഹ, ഓണ സീസണുകൾക്കായി രൂപകൽപന ചെയ്ത പുതിയ ആഭരണ ശേഖരങ്ങള്‍ പ്രദർശനത്തിലുണ്ടാകും.
28ന് എസ്വിഎആർ കേരള ജ്വല്ലറി അവാർഡുകളും നെറ്റ്വർക്കിങ് ഈവനിങ്ങും തുടർന്ന് പിന്നണി ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. 29ന് രാവിലെ 11 മുതൽ ‘ഗ്രാൻഡ് കേരള സ്റ്റേറ്റ് ജ്വല്ലേഴ്സ് കോൺഫറൻസ്’ എന്ന ആഘോഷ പരിപാടി ഉണ്ടാകും. 29ന് കേരളം സമ്പൂർണ ഹാൾ മാർക്കിങ് സംസ്ഥാനമായതിന്റെ പ്രഖ്യാപനവും തുടർന്ന് വിജ്ഞാനാധിഷ്ഠിത സെമിനാർ സെഷനുകളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9847896337 (അഡ്വ. എസ്.അബ്ദുൾ നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി, കൺവീനർ, കെജെഐഎഫ്) എന്ന നമ്പരിൽ ബന്ധപ്പെടുക.