
വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ യാത്രാ പാസുകളുമായി കൊച്ചി മെട്രോ
കൊച്ചി ∙ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ അഭ്യര്‍ഥനപ്രകാരം വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ യാത്രാ പാസുകൾ അവതരിപ്പിച്ച് കൊച്ചി മെട്രോ. പാസിലൂടെ വിദ്യാര്‍ഥികള്‍ക്ക് ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവ് ലഭിക്കുമെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ പറഞ്ഞു.
എടുക്കുന്ന തീയതി മുതല്‍ 30 ദിവസമാണ് പ്രതിമാസ പാസിന്റെ കാലാവധി. 1100 രൂപയാണ് നിരക്ക്.
ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം. ത്രൈമാസ പാസിന് 3000 രൂപയാണ് നിരക്ക്.
മൂന്നു മാസമാണ് കാലാവധി. 150 യാത്രകൾ നടത്താം.
ഒരു ടിപ്പിന് പ്രതിദിന ശരാശരി നിരക്ക് 33 രൂപയാണ്. 50 യാത്രയ്ക്ക് 1650 രൂപയാകും.
വിദ്യാർഥി പാസിൽ അത് 1100 രൂപയായി കുറയും. പ്രതിമാസ പാസ് എടുക്കുന്നതിലൂടെ 550 രൂപ ലാഭിക്കാം.
30 വയസ്സാണ് പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി. വിദ്യാലയ മേധാവി നല്കുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്സ് ഐഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ജൂലൈ 1 മുതല്‍ പാസ് എടുക്കാം.
വിദ്യാര്‍ഥികള്‍ക്കുള്ള പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ല. പാസിലെ തുക റീഫണ്ട് അനുവദിക്കില്ല.
രാജ്യത്ത് നാഗ്പുര്‍, പുണെ മെട്രോകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഇളവ് യാത്രാ പാസ് അനുവദിക്കുന്നത്. അവിടെ നല്കുന്ന പരമാവധി ഇളവ് 30 ശതമാനമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]