
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വായനദിനം ആഘോഷിച്ചു
കളമശേരി ∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സർഗവേദിയുടെ ആഭിമുഖ്യത്തിൽ സർവകലാശാല ക്യാംപസിൽ വായനദിനം ആഘോഷിച്ചു. പ്രശസ്ത കവിയത്രിയും നോവലിസ്റ്റുമായ ബിജി ഷാജിലാൽ ഉദ്ഘാടനം ചെയ്തു.
എസ്.ഹരികുമാർ, കെ.രതീഷ്, സി.വി.വരുൺ, കെ.എ.രാജി, മീനു ഗണേഷ് എന്നിവർ വായനാനുഭവങ്ങൾ പങ്കുവച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.എം.ശിവദാസ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ആർ.അനിൽകുമാർ, വൈസ് പ്രസിഡന്റ് എ.ജെ.മെറിമോൾ, സർഗവേദി കൺവീനർ സി.രജിത എന്നിവർ സംസാരിച്ചു.
അനിൽ പി. മാത്യുവിന്റെ നേതൃത്വത്തിൽ പുസ്തക നിരൂപണ മത്സരം ജൂലൈ 5 വരെ ക്യാംപസിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]