
വെങ്ങോലയിൽ വീണ്ടും ആസിഡ് സാന്നിധ്യമുള്ള മഞ്ഞ മഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശേരി – ചുണ്ടമല പ്രദേശത്ത് വീണ്ടും ആസിഡ് സാന്നിധ്യമുള്ള മഞ്ഞ മഴ പെയ്തതോടെ പ്രദേശവാസികൾ ആശങ്കയിലായി. വാർഡ് അംഗം ബേസിൽ കുര്യാക്കോസ് പരാതി നൽകിയതിനെ തുടർന്ന് സംഭവം അന്വേഷിച്ചു നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ഏപ്രിൽ 19ന് പെയ്ത മഴയിലാണ് ആദ്യം മഞ്ഞ നിറം കണ്ടെത്തിയത്. ഇന്നലെ പെയ്ത മഴയിലും മഞ്ഞ നിറമുണ്ടായിരുന്നു. വെങ്ങോല പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിലെ പരിസ്ഥിതി എൻജിനീയറെ വിളിച്ചു പരിശോധിക്കാൻ നിർദേശം നൽകുകയും ചെയ്തു.
പ്രദേശത്ത് 4 ടാർ മിക്സിങ്് യൂണിറ്റുകളും പ്ലൈവുഡ് കമ്പനികളും ഉണ്ട്. മഴ പെയ്തു തോരുമ്പോൾ മുറ്റത്തും വാഹനങ്ങൾക്കു മുകളിലും വൃക്ഷത്തലപ്പുകളിലും റോഡിലും മഞ്ഞ നിറമുള്ള പദാർഥം അടിഞ്ഞു കൂടുകയാണ്. ആദ്യ ദിവസം പെയ്ത മഴയിലെ മഞ്ഞ നിറത്തിലുളള പൊടി ശേഖരിച്ചു പിഎച്ച് മൂല്യം പരിശോധിച്ചപ്പോൾ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി പ്രദേശവാസിയും കെമിസ്റ്റുമായ ഹിലാരി പറഞ്ഞു.