
ഒറ്റ ദിവസത്തിന്റെ രക്ഷപ്പെടൽ; പഹൽഗാം യാത്ര ഒരു ദിവസം വൈകിയിരുന്നെങ്കിൽ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൂവാറ്റുപുഴ സ്വദേശി ചീഫ് ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. സാറാ നന്ദനയും കുടുംബവും. 19ന് ആണു കശ്മീരിലേക്ക് പുറപ്പെടുന്നത്. ശ്രീനഗറിലെ ഹോംസ്റ്റേയിൽ താമസം. ഇവിടെ നിന്ന് 21നാണ് കുടുംബവുമായി പഹൽഗാമിലേക്കു പോയത്.
അവിടെയുള്ള തട്ടുകട പോലുള്ള സ്ഥലത്ത് നിന്നു നൂഡിൽസും ചായയും കഴിച്ചിരുന്ന സ്ഥലത്താണ് തൊട്ടടുത്ത ദിവസം ഭീകരരുടെ ആക്രമണം ഉണ്ടായത്. പഹൽഗാം യാത്ര ഒരു ദിവസം വൈകിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നോർക്കുമ്പോൾ ഭയം വിട്ടുമാറുന്നില്ല എന്നും സാറ പറഞ്ഞു. ഇപ്പോൾ ശ്രീനഗറിലുള്ള സാറയും ഭർത്താവ് ജിനു ഏബും കുട്ടികളുമായി തിരിച്ചു പോരാനുള്ള ശ്രമത്തിലാണ്.