
സി.ഡി.ഷിജു, സഹീറ ഉമ്മർ എന്നിവരെ ആദരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ജൂനിയർ ചേംബർ ഇന്റർനാഷനൽ (ജെസിഐ) കൊച്ചിയുടെ ഇഫ്താർ ജനറൽ ബോഡി യോഗത്തിൽ മാധ്യമ, സിനിമാ, സാമൂഹിക സേവന മേഖലകളിൽ സംഭാവന നൽകിയ സി.ഡി.ഷിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സഹീറ ഉമ്മർ എന്നിവരെ ആദരിച്ചു. പനമ്പള്ളി നഗറിലെ സ്റ്റഡി ലിങ്ക് ഓഫിസിൽ നടന്ന യോഗത്തിൽ ജെസിഐ കൊച്ചി പ്രസിഡന്റ് ഷോൺ ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജെസിഐ മുൻ പ്രസിഡന്റ് ഡോ. ഷബീർ ഇക്ബാൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഡോ. എ.പി.ധന്യ, ഷിജുവിനെയും സഹീറയെയും പരിചയപ്പെടുത്തി.
സി.ഡി.ഷിജുവിന് സംവിധായകനും തിരക്കഥാകൃത്തുമായ റോബിൻ തിരുമല, സംവിധായകൻ എം.മോഹനൻ എന്നിവരും സഹീറ ഉമ്മറിന് എഴുത്തുകാരനും മാനവികവാദിയുമായ ഡോ. കമൽ എച്ച്. മുഹമ്മദും മൊമെന്റോ നൽകി. മുതിർന്ന പത്രപ്രവർത്തകനും ദേശാഭിമാനിയുടെ മുൻ സ്പോർട്സ് എഡിറ്ററുമായ എ.എൻ.രവീന്ദ്രദാസ്, ചലച്ചിത്ര നിർമാതാവും നടനുമായ ടിനു തോമസ്, പനങ്ങാട് തണൽ ഫൗണ്ടേഷൻ ഭാരവാഹി വി.ഒ.ജോണി, തമ്മനം സർവീസ് സഹകരണ ബാങ്ക് സീനിയർ മാനേജർ കെ.വി.ഷീജ, ജെസിഐ ട്രഷറർ കെ.പി.സലീൽ, ലെനിഷ് മുഹമ്മദ്, കെ.എം.താഹിർ, സ്റ്റഡി ലിങ്ക് മാനേജിങ് ഡയറക്ടർ മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ജെസിഐ മേയ് 1ന് നടത്താനിരിക്കുന്ന ഓൾ കേരള ചെസ് മത്സരവും യോഗത്തിൽ പ്രഖ്യാപിച്ചു. പരിപാടിക്ക് ഡോ. എ.പി.ധന്യ നേതൃത്വം നൽകും.