ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കാക്കനാട് ജില്ലാ ജയിലിലെ ഡോക്ടർ, ഫാർമസിസ്റ്റിനെ ജാതിപ്പേര് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതി ഡിവൈഎസ്പി / അസിസ്റ്റന്റ് കമ്മിഷണർ (എസിപി) റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഇപ്പോൾ റജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷിക്കണം. ജില്ലാ ജയിൽ സൂപ്രണ്ട് പ്രത്യേക അന്വേഷണ റിപ്പോർട്ടും സമർപ്പിക്കണം.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി / എസിപിയും ജയിൽ സൂപ്രണ്ട് നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനും ഏപ്രിൽ 22ന് രാവിലെ 10ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷന്റെ നടപടി. ഫാർമസിസ്റ്റിന്റെ പരാതിയിൽ ജില്ലാ ജയിലിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തെന്നാണ് റിപ്പോർട്ട്. ഡോക്ടറുടെ ശുചിമുറി കഴുകിപ്പിക്കാറുണ്ടെന്നും ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യിക്കാറുണ്ടെന്നും ഫാമർസിസ്റ്റ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.