
വെള്ളക്കരം കുടിശിക നിവാരണം: ജല അതോറിറ്റി ജീവനക്കാരുടെ ബൈക്ക് സ്ക്വാഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറവൂർ ∙ കുടിശിക നിവാരണ യജ്ഞത്തിന്റെ ജല അതോറിറ്റി പറവൂർ സബ് ഡിവിഷനിലെ ജീവനക്കാർ വെള്ളക്കരം കുടിശിക പിരിച്ചെടുക്കാൻ ബൈക്കിൽ വീടുകളിലെത്തും. ഞാറക്കയ്ൽ, പറവൂർ, മുപ്പത്തടം സെക്ഷൻ ഓഫിസുകൾ ഉൾപ്പെടുന്ന പറവൂർ സബ് ഡിവിഷനിൽ 12 പഞ്ചായത്തുകളും ഒരു നഗരസഭയും കൊച്ചിൻ കോർപറേഷന്റെ ഒരു ഡിവിഷനുമുണ്ട്. ഒന്നര ലക്ഷം ഉപഭോക്താക്കളിൽ അര ലക്ഷത്തോളം പേർ കുടിശികക്കാരാണ്.
പലതവണ ശ്രമിച്ചിട്ടും കുടിശിക പിരിച്ചെടുക്കാൻ കഴിയാത്തതിനാലാണ് വീടുകളിൽ ചെന്നു കുടിശിക അടയ്ക്കാൻ ആവശ്യപ്പെടുന്നത്. ശുദ്ധജല സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചു ബോധവൽക്കരണവും നടത്തും.31 വരെ നീളുന്ന പരിപാടിയിൽ ഒരു ഓഫിസ് ജീവനക്കാരനും ഒരു മീറ്റർ റീഡറും ഉൾപ്പെടുന്ന 10 സ്ക്വാഡുകളായി തിരിഞ്ഞാണു ഭവന സന്ദർശനം. വീട്ടുകാരെക്കൊണ്ട് ഓൺലൈൻ പേയ്മെന്റ് ചെയ്യിപ്പിക്കാനാണു ശ്രമിക്കുന്നത്.
ഓൺലൈനായി ചെയ്യാൻ അറിയാത്തവരിൽ നിന്നു മാത്രം പണം വാങ്ങി സ്ലിപ്പ് നൽകും. ഒരു ദിവസം കുറഞ്ഞത് 25 വീടുകളെങ്കിലും ഓരോ സ്ക്വാഡും സന്ദർശിക്കും. അവധി ദിവസങ്ങളിലും കുടിശിക അടയ്ക്കാൻ സബ് ഡിവിഷൻ ഓഫിസിൽ കാഷ് കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാരുടെ ബൈക്ക് റാലി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തെരേസ റിനി ഫ്ലാഗ് ഓഫ് ചെയ്തു.