ഫോർട്ട്കൊച്ചി ∙ വെളി മൈതാനത്തെ കൂറ്റൻ മഴ മരം ക്രിസ്മസ് ട്രീയായി അണിഞ്ഞൊരുങ്ങുന്നു. ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചിയിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങളുടെ പ്രധാന ആകർഷണമാണ് ഈ മഴമരം.
നൈറ്റ് യുണൈറ്റഡ് എന്ന യുവാക്കളുടെ കൂട്ടായ്മയാണ് 26–ാം വർഷവും മരം അണിയിച്ചൊരുക്കുന്നത്.
ഒന്നര ലക്ഷം സീരിയൽ ബൾബുകൾ, 100 മണികൾ, 50 എൽഇഡി ബോളുകൾ, 100 എൽഇഡി നക്ഷത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് മരം വർണാഭമാക്കുന്നത്. മരത്തിന്റെ ചുവട്ടിലെ തടിയിൽ 150 എൽഇഡി നാടകളും ഇപ്രാവശ്യം പ്രകാശിക്കും.
ഒരു മാസമായി യുവാക്കൾ അലങ്കാര ജോലികൾ ആരംഭിച്ചിട്ട്.
തൊട്ടടുത്തുള്ള റോഡിൽ 350 മീറ്റർ നീളത്തിൽ തോരണവും 100 നക്ഷത്രങ്ങളും ഇപ്രാവശ്യം തൂക്കിയിട്ടുണ്ട്. മരത്തിന് മുകളിൽ സ്ഥാപിച്ച 10 അടി ഉയരമുള്ള നക്ഷത്രം ഇന്ന് വൈകിട്ട് പ്രകാശിക്കും.
8ന് സാവിയോയുടെ ഡിജെയും ഉണ്ടാകും.ക്രിസ്മസ് മരത്തിലെ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം 25ന് വൈകിട്ട് 7ന് നിർവഹിക്കും.
കൺവീനർ എം.എസ്.മനീഷ്, പ്രസിഡന്റ് കെ.എസ്.സനോജ്, സെക്രട്ടറി ടി.ആർ.സ്വരാജ് എന്നിവരാണ് നൈറ്റ് യുണൈറ്റഡ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

