കൊച്ചി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എറണാകുളം ജില്ലാതല പരാതി പരിഹാര സംവിധാനത്തിന്റെ ഓംബുഡ്സ്മാനായി അഡ്വ. കെ.എൻ.രാധാകൃഷ്ണൻ ചുമതലയേറ്റു.
1988ൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ച രാധാകൃഷ്ണൻ, എറണാകുളം ഹൈക്കോടതിയിലും മറ്റു കോടതികളിലുമായി സിവിൽ, ക്രിമിനൽ, വിവിധ ട്രൈബ്യൂണലുകൾ എന്നിവയിൽ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2002-ൽ എറണാകുളം ജില്ലാ കൺസ്യൂമർ കോടതിയിൽ ജുഡീഷ്യൽ അംഗമായി നിയമിതനായി. ശേഷം കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിലെ ജുഡീഷ്യൽ അംഗമായി 10 വർഷം സേവനം അനുഷ്ഠിച്ചു.
2018 മുതൽ വീണ്ടും സജീവമായി പ്രാക്ടീസ് തുടരുന്നതിനിടയിലാണ് എറണാകുളം ജില്ലാ ഓംബുഡ്സ്മാൻ നിയമനം ലഭിക്കുന്നത്. നിലവിൽ സതേൺ റെയിൽവേ, പഞ്ചാബ് നാഷനൽ ബാങ്ക്, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ്, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവയുടെ സ്റ്റാൻഡിങ് കൗൺസലും, കേരള സ്റ്റേറ്റ് കൺസ്യൂമർ കമ്മിഷൻ, എറണാകുളം ജില്ലാ കൺസ്യൂമർ കമ്മിഷൻ എന്നിവയുടെ അക്രഡിറ്റഡ് മീഡിയേറ്ററുമാണ്.
പിറവം സ്വദേശിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

