വൈപ്പിൻ∙ ടാറിങ് തകർന്ന് ചെളിക്കുളമായി കിടക്കുന്ന റോഡിൽ നാട്ടുകാർക്ക് ദുരിതയാത്ര. എടവനക്കാട് പഞ്ചായത്ത് 13–ാം വാർഡിൽ വാച്ചാക്കൽ പടിഞ്ഞാറ് ഭാഗത്ത് 170 ഓളം മീറ്റർ നീളം വരുന്ന ട്രാൻസ്ഫോമർ റോഡാണ് ഏറെക്കാലമായി ശോച്യാവസ്ഥയിൽ തുടരുന്നത്. റോഡ് നിറയെ കുഴികളായതിനാൽ മഴ പെയ്തു കഴിഞ്ഞാൽ മൊത്തം ചെളിവെള്ളം നിറയും.
ഓട്ടോ ഡ്രൈവർമാർ നേരത്തെ തന്നെ ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കിയിരുന്നു.
വയോധികരെയും രോഗികളെയും പുറത്തേക്ക് എത്തിക്കാൻ കസേരയിൽ ഇരുത്തി ചുമക്കേണ്ട സ്ഥിതിയാണ്.
റോഡ് പുനർനിർമിക്കാൻ പണം അനുവദിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ജോലികൾ തുടങ്ങിയിട്ടില്ല. വൈകാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്നതിനാൽ അതിനു മുൻപ് ജോലികൾ നടക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

