കൊച്ചി∙ മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി 26ന് കൊച്ചിയിൽ ജർമൻ സംഗീതസന്ധ്യ. സംഗീത സന്ധ്യയിൽ പ്രമുഖ ജർമൻ ബാൻഡായ ‘ബക്ക് റോജർ ആൻഡ് ദ് സൈഡ് ട്രാക്കേഴ്സ് ’ സംഗീതവിരുന്നൊരുക്കും.
ഞായറാഴ്ച വൈകിട്ട് ഏഴിന് ചാവറ കൾചറൽ സെന്ററിലാണ് പരിപാടി. നവംബർ 27 മുതൽ 30 വരെ എറണാകുളം സുഭാഷ് പാർക്കിലാണ് ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവം. ഗൊയ്ഥെ സെൻട്രത്തിന്റെ സഹകരണത്തോടെയാണ് സംഗീതസന്ധ്യ.
മ്യൂണിക്കിൽ നിന്നുള്ള ഏഴംഗ സംഗീത ബാൻഡ് വിവിധ ജനുസ്സിലുള്ള പാശ്ചാത്യ സംഗീതമവതരിപ്പിച്ച് വേദികളെ ത്രസിപ്പിക്കുന്നവരാണ്.
റോക്ക്, സ്വിങ്, ബ്ലൂസ്, ഫോക്ക് എന്നീ സംഗീതശാഖകളുടെ മിശ്രണമാണ് ഇവരുടെ പ്രത്യേകത. പരമ്പരാഗത അമേരിക്കൻ സംഗീതത്തെ ആധുനിക സംഗീതവുമായി കൂട്ടിയിണക്കിയാണ് ഇവർ ആസ്വാദകരെ കയ്യിലെടുക്കുന്നത്.
ഫോക്സ് മ്യൂസിക്, സ്ക്ലോഗർ എന്നൊക്കെ വിശേഷിപ്പിക്കുന്ന സംഗീതശൈലിയുടെ ഉടമകളാണിവർ. സാധാരണക്കാരെ രസിപ്പിക്കുന്ന ലളിതമായ സംഗീതം,എളുപ്പത്തിൽ മനസ്സിലാകുന്ന വരികൾ, താളാത്മക സംഗീതം എന്നിവയാണ് പ്രത്യേകതകൾ. യൂറോപ്പിലെ പ്രശസ്തമായ ബാൻഡുകളൊന്നും ഈ രീതി പിന്തുടരുന്നില്ല. സംഗീതസന്ധ്യയിലേക്ക് പ്രവേശനം സൗജന്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

