അധ്യാപക ഒഴിവ്: മട്ടാഞ്ചേരി ജിഎച്ച്എസ് എൽപി സ്കൂൾ
മട്ടാഞ്ചേരി∙ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.
കടാതി യുപി സ്കൂൾ
മൂവാറ്റുപുഴ∙ കടാതി സർക്കാർ യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച: 24നു രാവിലെ 11ന്.
എടത്തല എംഇഎസ് കോളജ്
ആലുവ∙ എടത്തല എംഇഎസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ മാനേജ്മെന്റ്, ഇംഗ്ലിഷ് അധ്യാപക ഒഴിവ്. 9072423478.
ഇമെയിൽ: [email protected]
കുട്ടമശേരി ഗവ. എച്ച്എസ്
ആലുവ∙ കുട്ടമശേരി ഗവ.
ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.
ചൊവ്വര ഗവ. എച്ച്എസ്എസ്
ചൊവ്വര∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്കു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്. കളമശേരിഎസ്ഡി െസന്റർ
കളമശേരി ∙ സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ രണ്ടാം സെമസ്റ്റർ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് കോഴ്സിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 11ന്. 82811 02880.
സർവേയർ ഒഴിവ്
ചോറ്റാനിക്കര ∙ കൃഷിഭവനു കീഴിൽ ഡിജിറ്റൽ ക്രോപ് സർവേ നടത്താൻ സർവേയർമാരെ ആവശ്യമുണ്ട്.
സ്മാർട്ഫോൺ കൈകാര്യം ചെയ്യാൻ അറിയണം. 62823 69916.
അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്: ഗവ.
മോഡൽ എൻജി.കോളജ്
തൃക്കാക്കര∙ ഗവ. മോഡൽ എൻജിനീയറിങ് കോളജിൽ ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്.
കൂടിക്കാഴ്ച നാളെ10ന്. www.mec.ac.in
ഡേറ്റ എൻട്രി ഓപ്പറേറ്റർ
ജില്ലാ പ്ലാനിങ് ഓഫിസിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11നു കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് ഓഫിസിൽ നടക്കും.
0484 2422290.
ഫിസിയോതെറപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ
ആയുഷ് വകുപ്പിനു കീഴിൽ ഫിസിയോതെറപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ (ഫിസിയോതെറപ്പി യൂണിറ്റ്) ഒഴിവ്. കൂടിക്കാഴ്ച 30നു കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിലെ നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫിസിൽ.
രാവിലെ 9.30 നു ഫിസിയോതെറപ്പിസ്റ്റ് തസ്തികയിലേക്കും, 10നു മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്കും അഭിമുഖം നടക്കും. യോഗ്യത: ഫിസിയോതെറപ്പിസ്റ്റ് –ഫിസിയോതെറപ്പിയിൽ ബിരുദം/ ബിരുദാനന്തര ബിരുദം.
മൾട്ടിപർപ്പസ് വർക്കർ– ഫിസിയോതെറപ്പി അസിസ്റ്റന്റ്/ എഎൻഎം നഴ്സിങ് സർട്ടിഫിക്കറ്റും, കംപ്യൂട്ടർ പരിജ്ഞാനവും. പ്രായപരിധി: 40 വയസ്സ്.
സെക്യൂരിറ്റി സ്റ്റാഫ്, സെക്യൂരിറ്റി സർജന്റ്
സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫ്, സെക്യൂരിറ്റി സർജന്റ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 31ന്.
സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച രാവിലെ 10.30 മുതൽ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലും സെക്യൂരിറ്റി സർജന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മെഡിക്കൽ സൂപ്രണ്ട് ഓഫിസിനു സമീപത്തെ കൺട്രോൾ റൂമിലും നടക്കും. 0484 2754000
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
എറണാകുളം കെമിക്കൽ എമർജൻസി റെസ്പോൺസ് സെന്ററിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്.
നവംബർ 5നു രാവിലെ 11നു കാക്കനാടുള്ള ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ജോയിന്റ് ഡയറക്ടറുടെ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. 0484 2952258.
എസ്സി പ്രമോട്ടർ
ജില്ലയിലെ മഞ്ഞപ്ര, കറുകുറ്റി, ആയവന, കുട്ടമ്പുഴ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, ആമ്പല്ലൂർ പഞ്ചായത്തുകളിലും ഏലൂർ, പറവൂർ, പിറവം, ആലുവ നഗരസഭകളിലും എസ് സി പ്രമോട്ടർ ഒഴിവ്.
കൂടിക്കാഴ്ച 25നു രാവിലെ 10.30 നു കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള, പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് പങ്കെടുക്കാം.
പ്രായം: 18–40 വയസ്സ്. 0484- 2422256
കെയർടേക്കർ, സെക്യൂരിറ്റി
പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള എറണാകുളം ഫോർഷോർ റോഡിലെ ട്രൈബൽ കോംപ്ലക്സിൽ കെയർടേക്കർ (ഓഫിസ് മാനേജർ), സെക്യൂരിറ്റി (എക്സ് -സർവീസ്മെൻ) ഒഴിവ്.
25 വൈകിട്ട് 5 വരെ അപേക്ഷിക്കാം. വിലാസം: ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, മുവാറ്റുപുഴ. 0485-2970337.
സ്ത്രീകൾക്ക് തൊഴിൽ പരിശീലനം
കൊച്ചി∙ നാടൻ പലഹാരങ്ങൾ തയാറാക്കാൻ ഇസാഫ് ഫൗണ്ടേഷൻ സ്ത്രീകൾക്കു പരിശീലനം നൽകുന്നു. 28നു കൊച്ചിയിലെ ഇസാഫ് പരിശീലന കേന്ദ്രത്തിലാണു പരിപാടി.
9072600771.
ലേലം 27ന്
കോതമംഗലം∙ നെല്ലിക്കുഴി ഗവ. ഹൈസ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ലേലം 27നു 11നു നടക്കും.
82816 30047.
ലോഗോ ക്ഷണിച്ചു
കോതമംഗലം∙ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളയുടെ ലോഗോ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കു മത്സരത്തിൽ പങ്കെടുക്കാം.
[email protected]
തിമിര നിർണയ ക്യാംപ് 26ന്
കോതമംഗലം∙ ടിവിജെ കണ്ണാശുപത്രി വാർഷികത്തോടനുബന്ധിച്ചു റോട്ടറി ക്ലബ് സാമൂഹിക സേവന പദ്ധതി ‘നയനം 2025’ സഹകരണത്തോടെ 26ന് 9 മുതൽ 1 വരെ റോട്ടറി ഭവനിൽ സൗജന്യ തിമിര നിർണയ ക്യാംപ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന 25 രോഗികൾക്കു താക്കോൽദ്വാര ശസ്ത്രക്രിയയും തുടർചികിത്സയും സൗജന്യമായി നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.
96455 33424.
ഫലവൃക്ഷത്തൈ വിതരണം
ചോറ്റാനിക്കര ∙ കൃഷി ഭവനിൽ നിന്നു ഫലവൃക്ഷത്തൈകൾ 75% സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. റം ബൂട്ടാൻ- 90, പുലാസൻ- 100, ജാതി-115, മാങ്കോസ്റ്റിൻ- 40, അബിയു- 85 രൂപ നിരക്കിലാണു നൽകുന്നത്.
ആവശ്യക്കാർ തന്നാണ്ട് കരം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ജനസമ്പർക്ക പരിപാടി 27ന്
കൊച്ചി∙ ഇപിഎഫ് ഓർഗനൈസേഷനും ഇഎസ്ഐ കോർപറേഷനും ചേർന്ന് ജില്ലയിൽ 27നു ജനസമ്പർക്ക പരിപാടി നടത്തും. മട്ടാഞ്ചേരി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഹാളിൽ രാവിലെ 10നാണു പരിപാടി. ഇപിഎഫ് ഓർഗനൈസേഷന്റെയും ഇഎസ്ഐ കോർപറേഷന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്തു പരാതി പരിഹരിക്കാൻ നടപടി സ്വീകരിക്കും.
പരാതി നൽകാൻ ആഗ്രഹിക്കുന്നവർ രേഖകൾ സഹിതം നേരിട്ട് എത്തണം.
വോളിബോൾ ചാംപ്യൻഷിപ്
പറവൂർ ∙ ജില്ലാ വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് നവംബർ 1, 2 തീയതികളിൽ വാവക്കാട് ജിഡിഎസ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ഒക്ടോബർ 27ന് 4നകം ജില്ലാ സെക്രട്ടറിയെ അറിയിക്കണം.
2010 ജനുവരി 1നു ശേഷം ജനിച്ച കുട്ടികൾക്കു പങ്കെടുക്കാം. 97477 20673.
സെന്റിനറി കപ്പ് ഫൈനൽ ഇന്ന്
ആലുവ∙ സെന്റ് മേരീസ് ഹൈസ്കൂൾ സെന്റിനറി കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസും ആലുവ സെന്റ് മേരീസ് ഹൈസ്കൂളും ജേതാക്കളായി.
ഇന്നു 3നാണ് ഫൈനൽ.
‘ഒറ്റ’ നാടകം നാളെ
പെരുമ്പാവൂർ∙ ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2–ാമത് പ്രതിമാസ കലാ പരിപാടിയായി നാളെ വൈകിട്ട് 6.30 ന് ഫാസ് ഓഡിറ്റോറിയത്തിൽ പാലാ കമ്യൂണിക്കേഷൻസിന്റെ ‘ഒറ്റ’ നാടകം അവതരിപ്പിക്കുമെന്ന് സെക്രട്ടറി എച്ച്. വരാഹൻ അറിയിച്ചു.
ഇന്റർ സ്കൂൾ ബാപ്പുജിയൻ ഫെസ്റ്റ്നാളെയും മറ്റന്നാളും
കൂത്താട്ടുകുളം∙ ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ഇന്റർ സ്കൂൾ ബാപ്പുജിയൻ ഫെസ്റ്റ് നാളെ കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ തുടങ്ങും.
25ന് അവസാനിക്കും. നഗരസഭാധ്യക്ഷ കല രാജു ഉദ്ഘാടനം ചെയ്യും.
കേരള എജ്യുക്കേഷനൽ സൊസൈറ്റി ചെയർപഴ്സൻ സ്വപ്ന എൻ.നായർ അധ്യക്ഷത വഹിക്കും. 8 ജില്ലകളിലെ 55 ബാപ്പുജി സ്കൂളുകൾ പങ്കെടുക്കും.
100 ഇനങ്ങളിലായാണു മത്സരങ്ങൾ നടത്തുന്നതെന്ന് കെഇഎസ് ജനറൽ മാനേജർ മേരി സാമുവൽ പറഞ്ഞു. 28ന് കേരള എജ്യുക്കേഷനൽ സൊസൈറ്റി ബാപ്പുജി ഗ്രൂപ്പ് ഓഫ് സ്കൂൾസ് സ്ഥാപകൻ കെ.എം.
മത്തായിയുടെ ഓർമദിനം എല്ലാ സ്കൂളുകളിലും ആചരിക്കും.
തൃപ്പൂണിത്തുറ ഹരിതോത്സവം ഇന്നു മുതൽ
കൊച്ചി∙ എറണാകുളം ഫാർമേഴ്സ് അസോസിയേഷൻ, ഫലവൃക്ഷപ്രചാരക സമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന തൃപ്പൂണിത്തുറ ഹരിതോത്സവം ഇന്നു മുതൽ നവംബർ 5 വരെ പുതിയകാവ് ദേവീക്ഷേത്രം മൈതാനത്ത്. ഫലവൃക്ഷത്തൈകൾ, വിത്തുകൾ, ജൈവ കീടനാശിനികൾ എന്നിവയുടെ വിപണനവും മേളയിലുണ്ടാകും. ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭിക്കുന്നതിനു പുറമേ ‘കേരള കർഷകൻ’ വരിസംഖ്യ ചേരുന്നതിനും അവസരം ഉണ്ടായിരിക്കും.
31 നവംബർ 1 ദിവസങ്ങളിൽ ഇ–വേസ്റ്റ് മാനേജ്മെന്റിന്റെ ഭാഗമായി എൽഇഡി ബൾബ്, ബിഎൽഡിസി ഫാൻ നിർമാണ പരിശീലനമുണ്ടാകും. അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ എന്നിവയുമായി ബന്ധപ്പെട്ട
സൗജന്യ തൊഴിൽ പരിശീലനങ്ങളും മേളയിൽ നടത്തും. പ്രവേശനം സൗജന്യം.
പരിശീലന പരിപാടികൾക്കു റജിസ്റ്റർ ചെയ്യാൻ: 9562369001.
ജില്ലാ പഞ്ചഗുസ്തി മത്സരം 26ന്
കൊച്ചി ∙ ജില്ലാ പഞ്ചഗുസ്തി മത്സരം 26നു കൊച്ചി മാമംഗലം എസ്എൻഡിപി ഓഡിറ്റോറിയത്തിൽ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ലൈഫ് ഹെൽത്ത് ക്ലബ്ബും ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും ചേർന്നാണു സംഘാടനം.
സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെയുള്ള മത്സരം 8.30നു തുടങ്ങും. സബ് ജൂനിയർ, ജൂനിയർ, യൂത്ത്, മാസ്റ്റേഴ്സ്, ഭിന്നശേഷി വിഭാഗങ്ങളിൽ ഏകദേശം അറുനൂറോളം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.
മത്സരത്തിന്റെ ഭാഗമായുള്ള ശരീരഭാര നിർണയം 25നു 10 മുതൽ 6 വരെ പട്ടിമറ്റം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി അധ്യക്ഷനാകും.
ഡോക്യുമെന്ററി പ്രകാശനം ഇന്ന്
കൊച്ചി∙ സനു സത്യൻ രചനയും സംവിധാനവും നിർവഹിച്ച് ആപ്തഭാരതി ഫൗണ്ടേഷൻ നിർമിക്കുന്ന ‘ബുൾബുൾ തരംഗ്, ദി ഭാരത് തരംഗ്’ ഡോക്യുമെന്ററിയുടെ പ്രകാശനം ഇന്നു വൈകിട്ട് 6.30ന് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും.
ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് പ്രകാശനം നിർവഹിക്കും.
ഇന്ത്യയുടെ പൈതൃക സംഗീത വാദ്യമായ ബുൾബുൾ തരംഗിന്റെ ചരിത്രയാത്രയാണു ഡോക്യുമെന്ററിയിലൂടെ അവതരിപ്പിക്കുന്നത്.
ആദർശ് ചാരിറ്റബിൾ ട്രസ്റ്റ്: സംഗീതനിശ 25ന്
കൊച്ചി∙ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനായും പ്രവർത്തിക്കുന്ന ആദർശ് ചാരിറ്റബിൾ ട്രസ്റ്റ്, പുതിയതായി നടപ്പാക്കുന്ന ആദർശ് റസിഡൻഷ്യൽ വില്ലേജ് പദ്ധതിയുടെ ധനസമാഹരണത്തിനായി സംഗീതനിശ സംഘടിപ്പിക്കുന്നു. 25ന് വൈകിട്ട് 6ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ഗായകൻ മധു ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സംഗീത പരിപാടി നടക്കും.
കുരീക്കാട് 1998 മുതൽ പ്രവർത്തിക്കുന്ന ആദർശ് ട്രസ്റ്റ്, പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് എടയ്ക്കാട്ടുവയലിൽ അഞ്ച് ഏക്കറിൽ ആധുനിക സൗകര്യങ്ങളോടെ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്കു താമസിക്കാനായി 82 ഫ്ലാറ്റുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
ഏകദേശം 63 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. അടുത്തമാസം അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ട
നിർമാണം ആരംഭിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ വി.സത്യനാരായണൻ, സെക്രട്ടറി പി.ആർ.മഹാദേവൻ, ട്രസ്റ്റി എ.ആർ രഘുനാഥൻ എന്നിവർ അറിയിച്ചു.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് പട്ടണത്ത്
മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയുവാനും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യുവാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരം പട്ടണത്ത് ഒരുക്കുന്നു. പട്ടണം, നീലേശ്വരം അമ്പലത്തിന് എതിർവശമുള്ള വേണൂസ് ബിൽഡിങ്ങിലുള്ള ഫോർസൈറ്റ് ഇൻഷുറൻസ് ഹബ്ബിൽ ഒക്ടോബർ 24,25 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ് നടക്കുക.
വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്കുണ്ട്. വെബ് സൈറ്റിലെ റജിസ്ട്രേഷൻ സുരക്ഷയുടെയും കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളുടെയും പ്രയോജനം എം ഫോർ മാരി വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 9074556557
നാളെ ജല വിതരണം മുടങ്ങും
കോലഞ്ചേരി ∙ ജല അതോറിറ്റി ചൂണ്ടി സെക്ഷൻ പരിധിയിലുള്ള തിരുവാണിയൂർ, വടവുകോട് – പുത്തൻകുരിശ്, പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ജല വിതരണം മുടങ്ങും.
വൈദ്യുതി മുടക്കം
കാക്കനാട് ഇൻഫോപാർക്ക് പരിസരം, പാറക്കാമുകൾ, കുഴിക്കാട്ടുമൂല, കുസുമഗിരി, ഇടച്ചിറ, നിലംപതിഞ്ഞിമുകൾ, ഐഎംജി ജംക്ഷൻ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ. കലൂർ സ്റ്റേഡിയം പരിസരം മുതൽ സൗത്ത് ജനത റോഡ് വരെ റോഡിന് ഇരുവശവും 9 മുതൽ 5 വരെ.
തേവര ബണ്ട് റോഡ് പരിസരത്ത് 9 മുതൽ 5 വരെ.
പാലാരിവട്ടം ഓട്ടമൊബീൽ റോഡ് പരിസരത്ത് 9.30 മുതൽ 5.30 വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

