അരൂർ∙ ക്ഷേത്രം കവലയിൽ വെള്ളക്കെട്ട് ഒഴിയാതെ യാത്രക്കാരും പരിസര വാസികളും നീന്തിക്കയറേണ്ട ഗതികേടിൽ.
വമ്പൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അപകടപ്പെടുന്നത് ഏറെ പ്രതിഷേധം ഉയർത്തുന്നു. ഉയരപ്പാത നിർമാണത്തിനു മുൻപുതന്നെ അരൂർ ക്ഷേത്രം കവല ഒറ്റ മഴയിൽ വെള്ളക്കെട്ടാകുക പതിവായിരുന്നു.എന്നാൽ മേൽപാലം നിർമാണം ആരംഭിച്ചതോടെ ദേശീയപാത അധികൃതർ പല ഘട്ടങ്ങളിലായി കാന നിർമിച്ചും ടൈൽസ് വിരിച്ചും കോൺക്രീറ്റ് ചെയ്തും അരൂർ ക്ഷേത്രം ജംക്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമം നടത്തി.എന്നാൽ എല്ലാം വിഫലമാകുകയാണ്.
ഇപ്പോൾ മഴ പെയ്താൽ കായൽ പോലെയാണ് ദേശീയപാതയോരത്തെ ഏറ്റവും പ്രധാന ജംക്ഷൻ നിലകൊള്ളുന്നത്. കരാർ കമ്പനി മോട്ടർ അടക്കം സൗകര്യങ്ങളൊരുക്കി നാളുകളായി ഇവിടെ പെയ്ത്തുവെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ്.
എന്നാൽ മഴ മാറിയാലും ദിവസങ്ങളോളം പെയ്ത്തു വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]