
കൊച്ചി ∙ ടൂറിസം കേന്ദ്രങ്ങളിലും പൊതുയിടങ്ങളിലും കൂടുതൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാൻ കോർപറേഷൻ. വേസ്റ്റ് ബിന്നുകൾ വാങ്ങാനായി 50 ലക്ഷം രൂപ എസ്റ്റിമേറ്റിൽ ടെൻഡറുകൾ വിളിച്ചിട്ടുണ്ട്.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായാണു കൂടുതൽ ബിന്നുകൾ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഫോർട്ട് കൊച്ചി ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 100 വേസ്റ്റ് ബിൻ കോർപറേഷൻ സ്ഥാപിച്ചിരുന്നു.
ഇതു വിജയമെന്നു കണ്ടതിനെ തുടർന്നാണു കൂടുതൽ ബിന്നുകൾ കോർപറേഷൻ വാങ്ങുന്നത്. മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാനായി ബോട്ടിൽ ബൂത്തുകൾ കോർപറേഷൻ സ്ഥാപിച്ചിരുന്നു.
പൊതുജനങ്ങൾക്കു മാലിന്യം തള്ളാനായി ആദ്യ കാലങ്ങളിൽ വ്യാപകമായി വലിയ മാലിന്യ വീപ്പകൾ കോർപറേഷൻ ഉപയോഗിച്ചിരുന്നു.
എന്നാൽ ഇത്തരം വീപ്പകൾക്കു ചുറ്റും മാലിന്യം കുന്നു കൂടുന്നതു പതിവായതോടെ ഇവ പൂർണമായും ഒഴിവാക്കി. സമീപ കാലങ്ങളിൽ വളരെ കുറച്ചു വേസ്റ്റ് ബിന്നുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്.
കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ പൊതു ഇടങ്ങളിലെ ബിന്നുകളുടെ സാന്നിധ്യം പ്രധാന ഘടകമാണ്. മാലിന്യം തരംതിരിച്ച് ഇടാൻ കഴിയുന്ന ആധുനിക ബിന്നുകളാണ് ഇത്തരത്തിൽ നഗരങ്ങളിലെ പൊതുയിടങ്ങളിൽ സ്ഥാപിക്കേണ്ടത്.
ഇതിന്റെ ഭാഗമായാണു നഗരത്തിലെ വിവിധ ഭാഗങ്ങളിലും ആധുനിക രീതിയിലുള്ള ബിന്നുകൾ സ്ഥാപിക്കുന്നത്.
സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച, 3 അറകളുള്ളതും 2 അറകളുള്ളതുമായ വേസ്റ്റ് ബിന്നുകളാണു സ്ഥാപിക്കുക. 1.25 മീറ്റർ നീളവും ഒരു മീറ്റർ ഉയരവും 45 സെന്റിമീറ്റർ വീതിയുമുള്ള വേസ്റ്റ് ബിന്നുകൾ വാങ്ങാനാണു നടപടികൾ തുടങ്ങിയത്.
മഴവെള്ളത്തിൽ നിന്നുള്ള സംരക്ഷണത്തിനായി ബിന്നിനു മുകളിൽ റെയിൻ ഗാർഡുമുണ്ടാകും. ജൈവ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം, പേപ്പർ ഉൾപ്പെടെയുള്ള മറ്റു മാലിന്യങ്ങൾ എന്നിവ ശേഖരിക്കാൻ പ്രത്യേകം അറകളുള്ള ആധുനിക വേസ്റ്റ് ബിന്നുകളാണു സ്ഥാപിക്കുന്നതെന്നു കോർപറേഷൻ ആരോഗ്യ സ്ഥിരസമിതി ചെയർപഴ്സൻ ടി.കെ.
അഷ്റഫ് പറഞ്ഞു. ബിന്നുകളിൽ നിറയുന്ന മാലിന്യം നിർദിഷ്ട
ഇടവേളകളിൽ കോർപറേഷൻ നിയോഗിക്കുന്ന തൊഴിലാളികൾ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]