
അധ്യാപക ഒഴിവ് കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ് കോതമംഗലം∙ ഹയർ സെക്കൻഡറി മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. 30നു മുൻപ് അപേക്ഷിക്കണം.
0485 2572537. എളമക്കര എച്ച്എസ്എസ് കൊച്ചി∙ എളമക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ)ഒഴിവ്.
അഭിമുഖം സെപ്റ്റംബർ 8നു രാവിലെ 10ന്. ഫോൺ: 9446688108.
കുറുപ്പംപടി എംജിഎം എച്ച്എസ്എസ് കുറുപ്പംപടി ∙ സംഗീതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27ന്.10.30 ന്.
9633221449. പുല്ലുവഴി ജയകേരളം എച്ച്എസ്എസ് പെരുമ്പാവൂർ ∙ പ്ലസ്ടു വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 8ന് 10.30 ന്.
പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്എസ്എസ്
പെരുമ്പാവൂർ∙ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതം(ജൂനിയർ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 9ന് ഉച്ചയ്ക്ക് 2ന്. മാമലക്കണ്ടം ഗവ.
എച്ച്എസ് കോതമംഗലം∙ ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 25നു 11ന്.
62820 80885. നേര്യമംഗലം ഗവ.
വിഎച്ച്എസ്എസ് കോതമംഗലം∙ ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 26നു 10.30ന്.
62384 24891.
യുസിയിൽ ഹോക്കി ചാംപ്യൻഷിപ്
ആലുവ∙ യുസി കോളജിൽ ഡോ. എ.കെ.
ബേബി മെമ്മോറിയൽ ദക്ഷിണേന്ത്യ ഇന്റർ കൊളീജിയറ്റ് ഹോക്കി ചാംപ്യൻഷിപ് 25നു 2ന് എറണാകുളം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ബിന്ദു മനോഹരൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.
മിനി ആലീസ് അധ്യക്ഷത വഹിക്കും. യുസി കോളജ്, മഹാരാജാസ് കോളജ് പുരുഷ വിഭാഗം ടീമുകൾ തമ്മിലാണ് ഉദ്ഘാടന മത്സരം.
ജലവിതരണം മുടങ്ങും
മരട് ∙കുണ്ടന്നൂർ വാട്ടർ ടാങ്കിന്റെ വാൽവിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ മരട് നഗരസഭാ പ്രദേശത്ത് ജല വിതരണം മുടങ്ങും. ദേവീക്ഷേത്രത്തിൽ ഓണം മേള
കൊച്ചി∙ കടവന്ത്ര എൻഎസ്എസ് വനിതാ സമാജം നടത്തുന്ന ഓണം വിപണനമേള കടവന്ത്ര ദേവീക്ഷേത്രത്തിൽ 28ന് രാവിലെ 8.30ന് കണയന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗം യൂണിയൻ പ്രസിഡന്റ് ഡോ.എൻ.സി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ആദ്യ വിൽപന താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം ടി.എസ്.അനിൽകുമാർ ക്ഷേത്രം മേൽശാന്തി പ്രകാശ് സുബ്രഹ്മണ്യൻ നമ്പൂതിരിക്കു നൽകി നിർവഹിക്കും. കരയോഗത്തിലെ സ്വാശ്രയ സംഘങ്ങളിലെ വനിതകൾ തയാറാക്കിയ കായ വറുത്തത്, ശർക്കരവരട്ടി, പുളിയിഞ്ചി, വടുകപ്പുളി നാരങ്ങ അച്ചാർ, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, തൃക്കാക്കരയപ്പൻ (ഓണത്തപ്പൻ) എന്നിവയും വിപണന മേളയിൽ ഉണ്ടാകും.
സിവിൽ സർവീസ് പരിശീലനം
ആലുവ∙ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെന്ററിൽ സിവിൽ സർവീസ് പരിശീലനത്തിനുള്ള അടുത്ത ബാച്ച് സെപ്റ്റംബർ 8ന് ആരംഭിക്കും.
2026 ഏപ്രിലിൽ അവസാനിക്കും. പ്രിലിമിനറി കം മെയിൻസ് കോഴ്സ് ആണ് ആരംഭിക്കുന്നത്.
തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ 10 മുതൽ ഒന്നു വരെയാണ് ക്ലാസ്. എല്ലാ ശനിയാഴ്ചയും ടെസ്റ്റ് സീരീസ് ഉണ്ടാകും.
49,200 രൂപയാണ് വാർഷിക ഫീസ്. https://kscsa.org വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ ആയാണ് ഫീസ് അടയ്ക്കേണ്ടത്.
8281098873.
പോളിടെക്നിക് സ്പോട് അഡ്മിഷൻ
കോതമംഗലം∙ ചേലാട് ഗവ. പോളിടെക്നിക്കിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് 26ന് 9നു സ്പോട് അഡ്മിഷൻ നടത്തും.
റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. 81295 19520.
ലൈഫ് സർട്ടിഫിക്കറ്റ്
കൂത്താട്ടുകുളം∙ നഗരസഭയിൽ 2024 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങിയ ഗുണഭോക്താക്കളിൽ ഇ–മസ്റ്റർ പരാജയപ്പെട്ടവർ 24നു മുൻപ് ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 04852 252350.
ചികിത്സാ ക്യാംപ് ഇന്ന്
പറവൂർ ∙ വടക്കേക്കര ഗവ.മുഹമ്മദൻ എൽപി സ്കൂളിൽ ഇന്നു 10 മുതൽ 1 വരെ ദന്തരോഗ ബോധവൽക്കരണ സെമിനാറും വിവിധ വിഭാഗങ്ങളുടെ സൗജന്യ ചികിത്സാ ക്യാംപും നടത്തും.
വടക്കേക്കര പഞ്ചായത്ത് 11–ാം വാർഡിലെയും ചിറ്റാറ്റുകര പഞ്ചായത്തിലെ 3, 12 വാർഡുകളിലെയും കുട്ടികൾക്കും ആദ്യം റജിസ്റ്റർ ചെയ്യുന്ന മുതിർന്നവരായ 100 പേർക്കും ക്യാംപിൽ പങ്കെടുക്കാം. ഇഎൻടി, സൈക്കോളജി വിഭാഗത്തിലും പരിശോധനയുണ്ടാകും.
ഡോ.ജോയൽ മാത്യു നേതൃത്വം നൽകും. 99478 49446.
ബോണസ് വിതരണം ഇന്ന്
അരൂർ∙ എഴുപുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ബോണസ് വിതരണം ഇന്ന് വൈകിട്ട് 3ന് കൃഷി മന്ത്രി പി.പ്രസാദ് ശ്രീകുമാര വിലാസം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]