
കളമശേരി ∙ എച്ച്എംടി ജംക്ഷനിലെ കുഴികൾ നികത്താതെ വാഹനഗതാഗതം വേഗത്തിലാക്കാൻ പൊലീസിന്റെ പെടാപ്പാട്. ജംക്ഷനിലും പാലത്തിലും പൊലീസുകാരെ നിയോഗിച്ചു നടത്തിയ പരീക്ഷണം പാളിയപ്പോൾ ഉച്ചയ്ക്കു ശേഷം പാലത്തിലെ കുഴികൾ അടച്ചു.
ഇതോടെ ദിവസങ്ങളായി നേരിട്ടുകൊണ്ടിരുന്ന ഗതാഗതക്കുരുക്കും ഒഴിഞ്ഞു. കുഴികൾ ഒഴിവാക്കി പോകാൻ ഇടുങ്ങിയ പാലത്തിൽ സ്ഥലമില്ലാത്തതിനാൽ കുഴികളിൽ കയറിയിറങ്ങിവേണമായിരുന്നു വാഹനങ്ങൾക്കു യാത്ര തുടരാൻ.
കുഴികളിൽ ഇറങ്ങിക്കയറുന്നതിനു വാഹനങ്ങൾ േവഗം കുറയ്ക്കുന്നതായിരുന്നു ദേശീയപാതയിൽ മുട്ടം വരെ നീണ്ട
ഗതാഗതക്കുരുക്കിനു കാരണമായത്. കുഴികൾ അടയ്ക്കാൻ വൈകുന്നതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടും വാഹനക്കുരുക്കിനു പരിഹാരമാവാതെ വന്നപ്പോഴാണു ഉച്ചയ്ക്ക് ഒരുമണിയോടെ കുഴികളടയ്ക്കാൻ അധികാരികൾ തയാറായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]