
കണ്ണമാലി∙ തീരദേശത്ത് വീണ്ടും കടൽക്കയറ്റം. കണ്ണമാലി പൊലീസ് സ്റ്റേഷൻ മുതൽ കമ്പനിപ്പടി വരെയും ചെറിയകടവിൽ ചിലയിടത്തും കടൽ കയറി.
ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങൾ വീണ്ടും ദുരിതത്തിലായി. തീരദേശ റോഡും വെള്ളത്തിൽ മുങ്ങി.
ഉച്ചയോടെ ആരംഭിച്ച കടൽക്കയറ്റം വൈകിട്ടോടെയാണ് ശമിച്ചത്. കമ്പനിപ്പടിയിൽ താൽക്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമാകാത്തത് കടൽ കയറാൻ കാരണമാക്കി. കണ്ണമാലിയിൽ ഒരുക്കിയിരുന്ന പ്രതിരോധ ഭിത്തികളും കടന്നാണ് കടൽ വെള്ളമെത്തിയത്.
താൽക്കാലികമായി പ്രതിരോധം ഒരുക്കുന്ന ജോലികൾ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]