
വൈദ്യുതി മുടക്കം
കലൂർ വിബി കോർട്ട്, നിവ്യ റോഡ,് പൊറ്റക്കുഴി പള്ളി പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. എറണാകുളം പ്രോവിഡൻസ് റോഡ്, അമൂല്യ സ്ട്രീറ്റ,് ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
ഒഴിവ് ഓവർസീയർ
ചെല്ലാനം∙ പഞ്ചായത്തിൽ എൽഎസ്ജിഡി വിഭാഗം ഓഫിസിൽ ഓവർസീയറുടെ ഒഴിവ്.
കൂടിക്കാഴ്ച 25നു 11നു പഞ്ചായത്ത് ഓഫിസിൽ. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
റിട്ടയേഡ്, പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
പാചകത്തൊഴിലാളി
പള്ളുരുത്തി∙ കോർപറേഷന്റെ റിലീഫ് സെറ്റിൽമെന്റിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക പാചകത്തൊഴിലാളികളെ നിയമിക്കുന്നു. പ്രദേശവാസികൾക്ക് മുൻഗണന.
കൂടിക്കാഴ്ച 26നു 11 മണിക്ക് റിലീഫ് സെറ്റിൽമെന്റിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
എൽബിഎസിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കൊച്ചി∙ എൽബിഎസ് കളമശേരി മേഖലാ കേന്ദ്രത്തിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾ പാസായവർക്ക് വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
പട്ടിക വിഭാഗ, ഒഇസി വിദ്യാർഥികൾക്ക് ഫീസാനുകൂല്യമുണ്ടാകും. 9495790574, 8921234382, 0484–2541520.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]