
‘വിഎസിന്റെ ചെരിപ്പു കട’ ആലുവയിൽ
ആലുവ∙ ബാങ്ക് കവലയിലെ പഴയ കോൺഗ്രസ് ഹൗസ് കെട്ടിടത്തിലെ ‘സ്റ്റെപ്സ്’ എന്ന ചെരിപ്പു കട 9 വർഷമായി അറിയപ്പെടുന്നതു ‘വിഎസിന്റെ ചെരിപ്പു കട’ എന്നാണ്.
താൻ വളരെ ആലോചിച്ചിട്ട പേര് നാട്ടുകാർ മറന്നുപോയതിൽ ഉടമ കുഞ്ഞുണ്ണിക്കര കണ്ണംകുളത്ത് കെ.എ.
നിഷാദിനു സങ്കടമില്ല. കരുത്തനായ കമ്യൂണിസ്റ്റ് നേതാവിന്റെ പേരിൽ തന്റെ കട
അറിയപ്പെടുന്നതിൽ കറതീർന്ന കോൺഗ്രസുകാരനായ അദ്ദേഹത്തിനു സന്തോഷമേയുള്ളൂ. കാരണം, ആ നിലയ്ക്ക് നല്ല കച്ചവടം കിട്ടുന്നുണ്ട്.
ആലുവ പാലസിൽ നിന്നു 100 മീറ്റർ അകലമേയുള്ളൂ നിഷാദിന്റെ കടയിലേക്ക്.
2016 മേയ് 6നാണ് വിഎസ് തന്റെ പഴ്സനൽ സ്റ്റാഫ് അംഗം എ. സുരേഷിനൊപ്പം അവിടേക്കു കയറിച്ചെന്നത്.കുറുപ്പംപടിയിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട
സംഭവവുമായി ബന്ധപ്പെട്ട യോഗത്തിൽ പ്രസംഗിക്കാൻ പോകുന്നതിനുള്ള തയാറെടുപ്പിനിടെ പാലസിൽ വച്ചു വിഎസിന്റെ ചെരിപ്പിന്റെ വള്ളി പൊട്ടി.
പകരം യോജിച്ച മറ്റൊന്നു വേണം. ചെരിപ്പ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിഎസിനു ചില നിഷ്ഠകളുണ്ട്.
കടയിൽ നേരിട്ടു പോയി ഇട്ടുനോക്കി വാങ്ങുകയാണ് പതിവ്.അന്നു സ്റ്റെപ്സിൽ നിന്നു വിഎസിന് ഇഷ്ടപ്പെട്ട ചെരിപ്പു കിട്ടി.
ഒന്നല്ല, മൂന്നു ജോഡി.
ഹാഫ് ഷൂ മാതൃകയിൽ പിന്നിൽ കെട്ടുള്ള ചെരിപ്പും നടക്കുമ്പോൾ ധരിക്കാനുള്ള ഷൂസും മുറിയിൽ ഇടാനുള്ള മറ്റൊരു ചെരിപ്പുമാണ് അദ്ദേഹം വാങ്ങിയത്.പിന്നീടു രണ്ടു തവണ കൂടി വിഎസ് നിഷാദിന്റെ കടയിൽ വന്നു ചെരിപ്പു വാങ്ങി. നാലു തവണ നിഷാദിനെ പാലസിലേക്കു വിളിപ്പിച്ച് ആവശ്യമുള്ള ചെരിപ്പിന്റെ അളവും മോഡലും പറഞ്ഞു കൊടുത്തു വാങ്ങിച്ചു.
ആദ്യ സന്ദർശനം വാർത്തയായതോടെയാണ് നിഷാദിന്റെ ചെരിപ്പു കടയ്ക്കു ‘വിഎസിന്റെ ചെരിപ്പു കട’ എന്ന വിളിപ്പേരു വീണത്.
അരങ്ങിൽ അച്യുതാനന്ദനെ കണ്ട് പ്രേക്ഷകനായി അച്യുതാനന്ദൻ
പെരുമ്പാവൂർ ∙ ‘ജനനായകനെ’ കാണാൻ വി.എസ് എത്തിയ ഓർമകളിലാണ് കൊച്ചിൻ സംഘവേദിയിലെ നാടക പ്രവർത്തകർ. ഇ.കെ. നായനാരുടെ ഇതിഹാസോജ്വലമായ ജീവിതത്തെ ആസ്പദമാക്കി കൊച്ചിൻ സംഘവേദി അവതരിപ്പിച്ച നാടകമാണ് ജനനായകൻ. 2004 സെപ്തംബർ 23ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ജനനായകന്റെ ഉദ്ഘാടനം വി.എസ്.
അച്യുതാനന്ദൻ നിർവഹിച്ചു. നാടകത്തിന്റെ ഉദ്ഘാടനത്തിന് 2 ദിവസം മുൻപ് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ റിഹേഴ്സൽ ക്യാംപിൽ അദ്ദേഹം വന്നു.
3 മണിക്കൂർ ദൈർഘ്യമുള്ള നാടകം മുഴുവനായും കണ്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
നായനാരും വി.എസ്. അച്യുതാനന്ദനും കണ്ടു മുട്ടുന്ന ഒരു രംഗം നാടകത്തിൽ ഉണ്ടായിരുന്നു. നാടകത്തിൽ ആർട്ടിസ്റ്റുകളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 29 പേർ ഉണ്ടായിരുന്നു.
രചനയും സംവിധാനവും നിർവഹിച്ചത് പിരപ്പൻകോട് മുരളിയാണ്. അച്യുതാനന്ദനായി വേഷമിട്ടത് മിമിക്രി നാടക കലാകാരനായ സതീശ് മൂവാറ്റുപുഴയാണ്. ഡോ.
വിജയൻ നങ്ങേലിയിൽ പ്രസിഡന്റും ഷാജി സരിഗ സെക്രട്ടറിയുമായിട്ടുള്ള കൊച്ചിൻ സംഘവേദിയാണു ജനനായകൻ നാടകം വേദികളിൽ അവതരിപ്പിച്ചത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ 150ൽപരം വേദികളിൽ ജനനായകൻ അവതരിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]