
വളയൻചിറങ്ങര ടാങ്ക് സിറ്റി–വാരിക്കാട് റോഡ് : അറുതിയില്ലാ ദുരിതയാത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ വളയൻചിറങ്ങര ടാങ്ക് സിറ്റി–വാരിക്കാട് റോഡ് സഞ്ചാരയോഗ്യമല്ലാതായി. ടാങ്ക് സിറ്റിയിൽ നിന്നു വളയൻചിറങ്ങരയ്ക്കുള്ള ഒന്നേകാൽ കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് 6 വർഷത്തിലധികമായി. 15 വർഷം അറ്റകുറ്റപ്പണി ചെയ്യാതെ കിടന്ന റോഡ് 9 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂ പ ഉപയോഗിച്ചു പുനർ നിർമിച്ചതാണ്. കഴിഞ്ഞ 5 വർഷമായി വാർഡ്, ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിൽ ട്വന്റി20 യുടെ അംഗങ്ങളാണ്.ഇക്കാലയളവിൽ റോഡ് നന്നാക്കാൻ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. സ്കൂൾ വാഹനങ്ങളും ഭാരവാഹനങ്ങളും പോകുന്ന റോഡാണ്. ഈ വർഷം അവസാനത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി തീരാനിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിച്ച് റോഡ് നന്നാക്കണമെന്നാണ് ആവശ്യം.