
എറണാകുളം ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാര ലീഗൽ വൊളന്റിയർ
നെടുമ്പാശേരി ∙ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാര ലീഗൽ വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. വിവരങ്ങൾക്ക്: 9747471320.
കാഷ് കൗണ്ടർ പ്രവർത്തിക്കും
അങ്കമാലി ∙ ജല അതോറിറ്റിയുടെ തീവ്ര കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി ജല അതോറിറ്റി പിഎച്ച് ഡിവിഷൻ അങ്കമാലി ഓഫിസിലെ കാഷ് കൗണ്ടർ 31 വരെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ 3 വരെ പ്രവർത്തിക്കും. ഇനിയും വാട്ടർ ചാർജ് കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ ഉണ്ടെങ്കിൽ കുടിശിക തുക അടച്ച് കണക്ഷൻ റദ്ദാക്കലും തുടർന്നുള്ള നിയമനടപടികളും ഒഴിവാക്കണം.
സാഹിത്യ രചനകൾ ക്ഷണിച്ചു
വൈപ്പിൻ∙ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന സ്മരണികയിലേക്ക് സാഹിത്യ രചനകൾ ക്ഷണിച്ചു. കഥ, കവിത, ലേഖനം, ഓർമക്കുറിപ്പുകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ സ്മരണികയിൽ പ്രസിദ്ധീകരിക്കും.കവിത 24 വരിയിലും കഥ, ലേഖനം എന്നിവ 6 പേജിലും കവിയരുത്. പൂർവ വിദ്യാർഥികളിൽ നിന്നുള്ള കവിത, കഥ,ലേഖനം എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രചനകൾക്ക് ജൂബിലി സമാപന വേളയിൽ സമ്മാനങ്ങൾ നൽകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. രചനകൾ ഏപ്രിൽ 30 നകം കൺവീനർ, സ്മരണിക കമ്മിറ്റി, സെന്റ് മേരീസ് ഹൈസ്കൂൾ , പള്ളിപ്പുറം, പിൻ 683515 എന്ന വിലാസത്തിൽ ലഭിക്കണം. 90372 16501.
കെട്ടിടനികുതി സ്വീകരിക്കും
വൈപ്പിൻ∙ കെട്ടിടനികുതി സ്വീകരിക്കുന്നതിനായി ഞാറയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് അവധി ദിവസമായ ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 3 വരെ പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
സൗജന്യ ക്രിക്കറ്റ് കോച്ചിങ് ക്യാംപ്
എളങ്കുന്നപ്പുഴ∙ ഒരു മാസം നീളുന്ന സൗജന്യ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് 2ന് 8.30ന് എളങ്കുന്നപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. വൈപ്പിൻ ക്രിക്കറ്റ് അക്കാദിയുടെ സഹകരണത്തോടെ എളങ്കുന്നപ്പുഴ സോബേഴ്സ് ക്രിക്കറ്റ് ക്ലബ് നേതൃത്വം നൽകുന്ന ക്യാംപിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. സമയം രാവിലെ ഏഴുമുതൽ 10 വരെ.ബിസിസിഐ ലെവൽ വൺ കോച്ച് പി. എസ്.മനോജാണു പരിശീലകൻ. മുൻ കേരള രൺജി ടീം ക്യാപ്റ്റൻ ഫിറോസ് വി.റഷീദ് ഉദ്ഘാടനം ചെയ്യും. പുതിയ പിച്ച് എളങ്കുന്നപ്പുഴപഞ്ചായത്ത് പ്രസിഡന്റ് രസികല ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് പ്രസിഡന്റ് കെ.കെ. വിജയൻ,സെക്രട്ടറി ജോർജ് ബാബു,ട്രഷറർ ആന്റണി ജോസ്,പി.എസ്.മനോജ് എന്നിവർ പറഞ്ഞു. 94973 79558.