മൂവാറ്റുപുഴ∙ നഗര വികസനത്തിന്റെ ഭാഗമായി പൂർത്തിയായ റോഡിൽ ശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങൾ ഉറപ്പാക്കാൻ നാറ്റ്പാക് സംഘം മൂവാറ്റുപുഴയിൽ എത്തുന്നു. മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രത്യേക അഭ്യർഥന പ്രകാരമാണ് രാജ്യാന്തര നിലവാരത്തിലുള്ള ശാസ്ത്രീയ പഠനം സംഘടിപ്പിക്കുന്നത്.നാലുവരി പാതയിലെ സീബ്രാ ക്രോസിങ്, ട്രാഫിക് ലൈറ്റുകൾ, പാർക്കിങ് ക്രമീകരണങ്ങൾ, മീഡിയൻ ഓപ്പണിങ്ങുകൾ തുടങ്ങിയവ എവിടെയെല്ലാം വേണമെന്ന് പഠിച്ച് വിശദമായ റിപ്പോർട്ട് നൽകുകയാണ് സംഘത്തിന്റെ ലക്ഷ്യം. റോഡ് സുരക്ഷയിലും ഗതാഗത നിയന്ത്രണത്തിലും രാജ്യത്തെ തന്നെ ഏറ്റവും ആധികാരിക സ്ഥാപനമായ നാറ്റ്പാക്കിന്റെ സേവനം ലഭ്യമാക്കുന്നത് ഭാവിയിൽ അശാസ്ത്രീയമായ തീരുമാനങ്ങൾ ഒഴിവാക്കി ഏറ്റവും ശാസ്ത്രീയമായ സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമായതിനാലാണെന്നു എംഎൽഎ പറഞ്ഞു.
കേരള സർക്കാരിന്റെ റോഡ് സേഫ്റ്റി വിങ്ങിനൊപ്പം നാറ്റ്പാക് സംഘത്തെ കൂടി ഉൾപ്പെടുത്തിയാണ് പഠനം നടത്തുന്നത്.നാളെ നഗരത്തിലെത്തുന്ന സംഘം വിവിധ മേഖലകളിൽ നേരിട്ട് പരിശോധന നടത്തും.
കൂടാതെ, പൊതുസമൂഹത്തിനും വിവിധ സംഘടനകൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദീർഘകാല കാഴ്ചപ്പാടോടെയാണു ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ പാതയിലെ ഗതാഗത നിയന്ത്രണങ്ങൾ അന്തിമമായി നടപ്പിലാക്കുക. ശാസ്ത്രീയമായ സമീപനത്തിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനും ഇതിലൂടെ കഴിയുമെന്നാണു കരുതുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

