തൃപ്പൂണിത്തുറ∙ കോട്ടയം സ്നേഹക്കൂട് അഭയ മന്ദിരത്തിൽ നിന്നു വന്ന അന്തേവാസികളോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ മ്യൂസിയം സുരക്ഷാ ജീവനക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ എൽദോസ് ഏബ്രഹാമിന് സസ്പെൻഷൻ. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച തന്നെ ഇയാളെ ഹിൽപാലസ് മ്യൂസിയം സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. പൊലീസിൽ നിന്ന് ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുകയായിരുന്ന എൽദോസിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിർദേശ പ്രകാരം പുരാവസ്തു വകുപ്പ് ഡയറക്ടർ ഡപ്യൂട്ടേഷൻ കാൻസൽ ചെയ്ത് ശനിയാഴ്ച പൊലീസിലേക്ക് തിരിച്ചയച്ചിരുന്നു.
തുടർന്ന് ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
സന്ദർശകർക്ക് മോശം പെരുമാറ്റം ഉണ്ടായി എന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇന്നലെ ഹിൽപാലസ് മ്യൂസിയത്തിൽ എത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംഭവങ്ങൾ ആവർത്തിക്കരുതെന്നു നിർദേശിച്ച മന്ത്രി, മ്യൂസിയം സന്ദർശക സൗഹൃദമാക്കണമെന്നും മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് എല്ലാ പരിഗണനയും നൽകണമെന്നും പറഞ്ഞു.
മോശം പെരുമാറ്റം ഉണ്ടായതിനെ തുടർന്ന് മടങ്ങിപ്പോയ അഭയ കേന്ദ്രത്തിലെ അന്തേവാസികളെ സംസ്ഥാന സർക്കാർ ചെലവിൽ മ്യൂസിയം കാണാൻ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഇവരെ അറിയിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

