കണ്ടനാട് ∙ ചിരിയും ചിന്തയും ബാക്കിവച്ച് വിടവാങ്ങിയ നടൻ ശ്രീനിവാസന് യാത്രയയപ്പ് നൽകി സാംസ്കാരിക ലോകം. കണ്ടനാട് നടന്ന അനുശോചന യോഗത്തിൽ സിനിമ -രാഷ്ട്രീയ രംഗത്തെ പ്രമുഖർ തങ്ങളുടെ പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. ശ്രീനിവാസന്റെ വിയോഗം തന്റെ വ്യക്തി ജീവിതത്തിലെയും സിനിമ ജീവിതത്തിലെയും വലിയൊരു ശൂന്യതയാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.
ശ്രീനിവാസനും കൂടി ഉണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്. അവൻ ഇല്ലെങ്കിൽ എന്റെ തന്നെ ഒരു ഭാഗം ഇല്ലാതാകുന്നു – അദ്ദേഹം പറഞ്ഞു.
43 വർഷത്തെ സുഹൃദ് ബന്ധത്തിന്റെ കഥകളാണ് നടൻ മുകേഷ് പങ്കുവച്ചത്.
‘ആയുഷ്കാലം’ സിനിമയുടെ ചിത്രീകരണത്തിനിടെ ജയറാമിന് പകരം ശ്രീനിവാസനും താനും ഒരു സ്വർണക്കട ഉദ്ഘാടനത്തിന് പോകേണ്ടി വന്ന കഥ മുകേഷ് വിവരിച്ചു.
ആദ്യം ഉദ്ഘാടനത്തിനു പോകുന്നതിനോടു വിയോജിച്ച ശ്രീനിവാസൻ, തന്റെ നിർബന്ധം മൂലമാണ് അവിടെയെത്തിയത്. ‘പൊൻമുട്ടയിടുന്ന താറാവ്’ സിനിമയിൽ തട്ടാനായി അഭിനയിച്ച പരിചയത്തിൽ ഈ കടയിലെ സ്വർണം താൻ പരിശോധിച്ചുവെന്നും ഇത് മികച്ചതാണെന്നും ശ്രീനി പ്രസംഗിച്ചപ്പോൾ ജനം കൈയടിച്ച കാര്യം മുകേഷ് ഓർത്തെടുത്തു.
ശ്രീനിവാസൻ കാർഷിക മേഖലയ്ക്ക് വലിയൊരു മാതൃക ആയിരുന്നുവെന്ന് മന്ത്രി പി.
പ്രസാദ് പറഞ്ഞു. കൃഷിയെ വെറും ഉപജീവനമായല്ല, മറിച്ച് സംസ്കാരമായാണ് അദ്ദേഹം കണ്ടത്.
ശ്രീനിവാസന്റെ വിമർശനത്തിന് മുന്നിൽ ചിലപ്പോഴൊക്കെ നിന്നു മുറിവേറ്റ പക്ഷമാണ് ഇടതുപക്ഷമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശ്രീനിവാസൻ ഇടതുപക്ഷത്തിന്റെ ‘വിമർശനാത്മക ബന്ധു’ ആയിരുന്നു.
സിനിമാ-സാമൂഹിക രംഗത്തെ ഒട്ടേറെ പേർ പങ്കെടുത്ത യോഗം ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയ്ക്ക് അർഹമായ ആദരമായി മാറി. രഞ്ജി പണിക്കരായിരുന്നു നേതൃത്വം.
ഫിലിം ചേംബർ പ്രസിഡന്റ് അനിൽ മാത്യു, അൻസിബ ഹസൻ, കുളപ്പുള്ളി ലീല, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ, ടിനി ടോം, പ്രദീപ് പള്ളുരുത്തി, സോഹൻ സീനുലാൽ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

