ഫോർട്ട്കൊച്ചി ∙ ചീനവല കാണാൻ എത്തിയ വനിതകൾ അടക്കമുള്ള വിദേശ വിനോദ സഞ്ചാരികൾ ചീനവലയുടെ തട്ട് തകർന്ന് കായലിൽ വീണു. വനിതകൾ അടക്കം 5 പേരാണ് അപകടത്തിൽ പെട്ടത്.
ഇവരുടെ മൊബൈൽ ഫോൺ, പഴ്സ്, ബാഗ് എന്നിവ നഷ്ടപ്പെട്ടു. പാലം വല എന്നറിയപ്പെടുന്ന ചീനവലയുടെ തട്ടാണ് തകർന്നത്.
ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്.
20 പേരുള്ള സംഘത്തിലെ ഏതാനും പേരാണ് ചീനവലയിലേക്ക് കയറിയത്. മധ്യഭാഗത്ത് എത്തിയപ്പോൾ തട്ട് തകർന്ന് ഇവർ താഴേക്കു വീഴുന്നത് കണ്ട് ചീനവല തൊഴിലാളികളും നടപ്പാതയിലുണ്ടായിരുന്ന കച്ചവടക്കാരും ഓടിയെത്തി ഇവരെ കരയ്ക്കു കയറ്റി.
ഫോർട്ട്കൊച്ചി പൊലീസും സ്ഥലത്ത് എത്തി.
അഴിമുഖത്തിന് സമീപം ആഴവും കുത്തൊഴുക്കുമുള്ള സ്ഥലത്താണ് വല സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് രക്ഷാ പ്രവർത്തനം നടത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ചീനവല കാണാനായി എത്തുന്ന വിനോദ സഞ്ചാരികളെ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി ചീനവലകളിലേക്ക് കയറ്റാറുണ്ട്. ചിലർ ചീനവല വലിക്കുന്നതിനുള്ള സൗകര്യവും ചെയ്തു കൊടുക്കാറുണ്ട്.
ഫോർട്ട്കൊച്ചി സ്വദേശിയുടേതാണ് ചീനവല. ഉടമയ്ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
2 പേരാണ് വെള്ളത്തിൽ വീണതെന്ന് പൊലീസ് പറഞ്ഞു. ചീനവലകളിലേക്ക് വിനോദ സഞ്ചാരികളെ വിളിച്ചു കയറ്റുന്നത് നിയമ വിരുദ്ധമാണെന്നും ഇത്തരം നടപടി ആവർത്തിക്കരുതെന്നും പൊലീസ് ചീനവല ഉടമകൾക്കും തൊഴിലാളികൾക്കും നിർദേശം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

