കൂത്താട്ടുകുളം∙ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും പേര് വി. മായാ എന്നു വേണോ, മായാ വി എന്നു വേണോ എന്നതിൽ മായയ്ക്ക് യാതൊരു സംശയവും ഉണ്ടായില്ല.
ട്രോളുകൾ വരുമെന്ന് അറിഞ്ഞിട്ടും തന്റെ ഒഫിഷ്യൽ പേരായ മായാ വി എന്നത് തന്നെ തിരഞ്ഞെടുത്തു. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയാണു മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായാ വി.
വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു മായാ വി ആയത്.
ചെറുപ്പത്തിൽ ബാലരമയിലെ മായാവി കഥാപാത്രം എന്ന നിലയിലാണു കൂട്ടുകാർ മായാവി എന്നു വിളിച്ചിരുന്നത്. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു… എന്നാലും കൊന്നിട്ട് പോടെയ്’ എന്നാണ് ട്രോളർമാർക്ക് മറുപടിയായി മായാ വി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

