കോതമംഗലം ∙ കാടിറങ്ങിവരുന്ന ജീവിതവും കാടുകയറുന്ന കഥയും കോതമംഗലം എംഎ കോളജിൽ കണ്ടുമുട്ടുന്ന ദിവസമാണു നാളെ. നായാട്ടിന്റെ പുതിയ ചരിത്രത്തിൽ ഇര മനുഷ്യനാകുന്നതിന്റെ വേദനയും ക്യാംപസ് ചർച്ച ചെയ്യുന്നു.
അതിരുകൾ ഇല്ലാതാവുന്നതു കാടിനോ, നാടിനോ? നവംബർ 27 മുതൽ 30 വരെ എറണാകുളം സുഭാഷ് പാർക്കിൽ നടക്കുന്ന മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് കാടെഴുത്തിന്റെ പശ്ചാത്തലത്തിൽ ‘ആരണ്യ കഥനം: കാട്, കഥ, കദനം’ അനുഭവം പറച്ചിൽ സംഘടിപ്പിക്കുന്നത്.നാളെ രാവിലെ 11നു കോതമംഗലം എംഎ കോളജ് ക്യാംപസിലെ എംപി.വർഗീസ് ലൈബ്രറി സെമിനാർ ഹാളിലാണ് പരിപാടി.
പുതുകഥകൾ തേടി കാടുകയറുന്ന എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ.ഇന്ദുഗോപൻ, കാടകങ്ങളുടെ ജീവിതത്തിൽ ഗവേഷണം നടത്തിയ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ് ചരിത്രവിഭാഗം അധ്യാപകൻ ഡോ.വിനിൽ പോൾ, ഉദ്യോഗം തന്നെ കാടും കാട്ടറിവുകളുമാക്കിയ വനംവകുപ്പ് അസി.കൺസർവേറ്റർ മുഹമ്മദ് അൻവർ യൂനുസ് എന്നിവരാണു പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രിൻസിപ്പൽ ഡോ.മഞ്ജുകുര്യൻ അധ്യക്ഷതവഹിക്കും.എം.എ.കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് സംവാദം ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

