കൊച്ചി∙‘48 വർഷത്തെ സിനിമാ ജീവിതത്തിൽ എന്നോടു സഹകരിച്ച പലരും ഇന്നില്ല. സംവിധായകർ മുതൽ യൂണിറ്റ് ബോയ്സ് ഉൾപ്പെടെയുള്ളവരും പ്രേക്ഷകരും ചേർന്നാണ് മോഹൻലാൽ എന്ന നടനുണ്ടായത്.
എല്ലാവരെയും ഞാൻ ഈ നിമിഷം ഓർക്കുന്നു’ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര ലബ്ധിയുടെ സന്തോഷം പങ്കുവയ്ക്കാനെത്തിയ നടൻ മോഹൻലാൽ പറഞ്ഞു. പീച്ച് നിറമുള്ള ഷർട്ടും നീല ഡെനിം പാന്റ്സും നൈക്കി ഷൂസും ധരിച്ചു കാഷ്വൽ ലുക്കിലാണ് താരമെത്തിയത്.
നിറഞ്ഞ സന്തോഷത്തിലും താരഭാരമില്ലാതെ, ജീവിതത്തിലെ നല്ല നിമിഷങ്ങളെക്കുെറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘ഈ നിമിഷത്തിലാണ് ഞാൻ ജീവിക്കുന്നത്.
പഴയ കാര്യങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ചിന്തിക്കുന്നില്ല, നാളെയെക്കുറിച്ചും ചിന്തിക്കരുതെന്നാണ് പറയുക. പക്ഷേ നാളെയെക്കുറിച്ച് ആലോചിക്കാതെ പറ്റില്ലല്ലോ.
നാളെ ദൃശ്യം 3 തുടങ്ങുകയാണ്. അതു രാവിലെ തുടങ്ങും. ശേഷം ഉച്ചയ്ക്കു ഡൽഹിയിലേക്കു പോകണം, എന്തു ഡ്രസ് ഇടണം എന്നുള്ള കാര്യങ്ങളാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്’– നർമം കലർത്തി അദ്ദേഹം പറഞ്ഞു.
‘അമ്മ സുഖമില്ലാതെയിരിക്കുകയാണ്, സംസാരിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടെങ്കിലും ഞാൻ പറഞ്ഞത് അമ്മയ്ക്കു മനസ്സിലായി, അനുഗ്രഹിച്ചു.
ഇതു കാണാൻ അമ്മയ്ക്കു ഭാഗ്യമുണ്ടായിയെന്നതിലും സന്തോഷം.ഏറെ വിനയത്തോടെയും കൃതജ്ഞതയോടെയുമാണിത് സ്വീകരിക്കുന്നത്. ഈശ്വരനോടും പ്രേക്ഷകരോടും നന്ദി പറയുന്നു.’ അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]