
പേട്ട ∙ ചമ്പക്കര ചർച്ച് റോഡ്– ഹരിത നഗർ റോഡിൽ ഭീതി വിതച്ച തെരുവുനായയെ കൊച്ചി കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടി എബിസി കേന്ദ്രത്തിലേക്കു മാറ്റി.
ചത്ത നായ്ക്കുഞ്ഞുങ്ങളെ കുഴിച്ചിട്ടു. ജീവനുള്ള നായ്ക്കുഞ്ഞിനെ അമ്മ നായ്ക്കൊപ്പം മാറ്റി.ചമ്പക്കര ചർച്ച് റോഡിൽ താമസിക്കുന്ന ഇൻഫോപാർക്ക് ജീവനക്കാരി ദിവ്യ ശ്രീകുമാർ(36), മരട് തുരുത്തി അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന രാജേഷ്(50), തുരുത്തി അമ്പലത്തിനു സമീപം താമസിക്കുന്ന എബിൻ സാജു(19), എന്നിവർക്കും 6 വയസ്സുകാരിക്കും മറ്റൊരാൾക്കും കടിയേറ്റിരുന്നു.
ഇതിൽ 6 വയസ്സുകാരിയുടെ കാലിന് ആഴത്തിലാണ് മുറിവ്.
കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചർച്ച് റോഡിൽ സ്ഥിരമുള്ള നായ ഏതാനും ദിവസം മുൻപ് പ്രസവിച്ചിരുന്നു.
8 കുഞ്ഞുങ്ങളിൽ ഒരെണ്ണം മാത്രമാണ് ജീവനോടെ ഉണ്ടായിരുന്നത്. എന്നാൽ 8 കുഞ്ഞുങ്ങൾക്കും കാവൽ കിടക്കുകയായിരുന്നു.ഇതറിയാതെ അരികിലൂടെ നടന്നു പോയവർക്കാണ് കടിയേറ്റത്.
അമ്മ നായയെ നിരീക്ഷണ വിധേയമാക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹരീഷ് പൂണിത്തുറ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]