വൈപ്പിൻ ∙ തകർന്നു കിടക്കുന്ന റോഡും രൂക്ഷമായ വെള്ളക്കെട്ടും നാട്ടുകാരെ വലയ്ക്കുന്നു. എടവനക്കാട് പഴങ്ങാട് ജംക്ഷനിൽ നിന്ന് പടിഞ്ഞാറേക്കുള്ള വില്ലേജ് റോഡാണ് വിവിധ ഭാഗങ്ങളിൽ പൂർണമായി തകർന്നത്.12, 13 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ചെറിയ മഴയ്ക്കു തന്നെ ഇവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടും ദിവസങ്ങൾ കഴിഞ്ഞാലും വെള്ളം ഒഴിഞ്ഞു പോകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തിരുഹൃദയ പള്ളി മുതൽ കണ്ണുപിള്ളക്കെട്ട് പാലം വരെയുള്ള ഭാഗമാണ് ഏറ്റവും മോശം അവസ്ഥയിലുള്ളത്.
കാൽനടക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. വിദ്യാർഥികൾ അടക്കമുള്ളവർക്ക് ദിവസവും ചെളിവെള്ളം നീന്തേണ്ട
അവസ്ഥയാണെന്നാണ് പരാതി.സ്കൂൾ ബസുകൾ അടക്കം ഒട്ടേറെ വാഹനങ്ങളും കടന്നു പോകുന്ന ഈ റോഡ് പടിഞ്ഞാറൻ മേഖലയിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]