
പെരുമ്പാവൂർ ∙ നഗരസഭാ പരിധിയിലെ ഇലക്ട്രോണിക് വേസ്റ്റുകൾ പണം നൽകി ശേഖരിക്കാനുള്ള പദ്ധതിക്കു തുടക്കമായി. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യം ഹരിത കർമ സേന അംഗങ്ങൾ ശേഖരിക്കുകയും മാലിന്യം കൈമാറുമ്പോൾ തന്നെ പണം നൽകുകയും ചെയ്യും.നഗരത്തിലെ എല്ലാ വാർഡുകളിൽ നിന്നും ഇ-മാലിന്യ ശേഖരണം നടത്തും. നഗരത്തിൽ ശുചിത്വം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പദ്ധതി പ്രയോജനപ്പെടും.
എല്ലാ മാസവും പേപ്പർ, പ്ലാസ്റ്റിക് എന്നിവ ശേഖരിക്കും.
തുണി ജനുവരി, മേയ്, സെപ്റ്റംബർ മാസങ്ങളിലും ചില്ല് ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിലും ശേഖരിക്കും. ബാഗുകൾ, ചെരിപ്പുകൾ, തെർമോക്കോൾ, സ്പോഞ്ച് എന്നിവ മാർച്ച്, ജൂലൈ, നവംബർ മാസങ്ങളിൽ ശേഖരിക്കും.
ഇ-വേസ്റ്റ്, ഹസാർഡ് വേസ്റ്റ് (ട്യൂബ് ലൈറ്റ്, ബാറ്ററി തുടങ്ങിയവ) ഏപ്രിൽ, ഡിസംബർ മാസങ്ങളിലാണ് ശേഖരിക്കുന്നത്. പദ്ധതി നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം നിർവഹിച്ചു. സ്ഥിര സമിതി സി.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു വൈസ് ചെയർപേഴ്സൻ ആനി മാർട്ടിൻഹെൽത്ത് സൂപ്പർവൈസർ സജു മാട്ടിൽ, സിഡിഎസ് പ്രസിഡന്റ് ജാസ്മിൻ ബഷീർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]