അസാപ്പിൽ സീറ്റ് ഒഴിവ്
കളമശേരി ∙ അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് ബയോമെഡിക്കൽ ഇക്വിപ്മെന്റ് ഹാൻഡ്സ്-ഓൺ ട്രെയിനിങ് ആരംഭിക്കുന്നു. ആധുനിക ചികിത്സാ രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഓപ്പറേഷൻ, സർവീസ്, ട്രബിൾ ഷൂട്ടിങ്, കാലിബ്രേഷൻ, സുരക്ഷാ നടപടികൾ തുടങ്ങി എല്ലാ ഘട്ടങ്ങളും പ്രായോഗികമായി പഠിക്കാം. യോഗ്യത: ഐടിഐ, ഡിപ്ലോമ, ബിടെക് മെക്കാനിക്കൽ, എംഇ, എംഎസ്സി ബിഇ.
94959 99725.
ഗതാഗതം തടസ്സപ്പെടും
പുത്തൻകുരിശ് ∙ വരിക്കോലി – കുഴിക്കാട് റോഡിൽ തണ്ണാംകുഴി കവലയ്ക്കു സമീപം കാന നിർമാണം നടക്കുന്നതിനാൽ ഇന്ന് വാഹന ഗതാഗതം തടസ്സപ്പെടും.
ജെറിയാട്രിക് കെയർ ഗിവർ കോഴ്സ്
പെരുമ്പാവൂർ ∙ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ നേതൃത്വത്തിൽ ജെറിയാട്രിക് കെയർ ഗിവർ കോഴ്സ് ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ മികവ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപെട്ട
യുവതി യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്. അസാപ് കേരളയുടെ പെരുമ്പാവൂർ, കളമശേരി എന്നീ കമ്യൂണിറ്റി സ്കിൽ പാർക്കുകളിലാണു പരിശീലനം.പ്രായ പരിധി 18നും 40നും ഇടയിൽ. 9495999729.
സൂക്ഷ്മ മൂലകം വിതറുന്ന പദ്ധതി
കുറുപ്പംപടി ∙ മുടക്കുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ തെങ്ങിൻതടങ്ങളിൽ സൂക്ഷ്മ മൂലകം വിതറുന്ന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് രജിത ജയ്മോൻ, ജോസ് എ.പോൾ, റോഷ്നി എൽദോ, ഡോളി ബാബു, കൃഷി ഓഫിസർ ശിൽപ ട്രീസ ചാക്കോ, കൃഷി അസിസ്റ്റന്റുമാരായ സന്ധ്യ, പ്രീതി എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
പെരുമ്പാവൂർ ∙ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പെരുമ്പാവൂർ രാജഗിരി ഔട്ട്റീച് സുരക്ഷ മൈഗ്രന്റ് പ്രോജക്ടിൽ കൗൺസിലർ ( എംഎസ്ഡബ്ല്യൂ, ഒരു വർഷത്തെ പ്രവൃത്തിപരിചയം , ഹിന്ദിയിൽ പ്രാവീണ്യം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 നു മുൻപായി [email protected] എന്നാ മെയിൽ ഐഡിയിലേക്കു ബയോഡേറ്റ അയക്കണം. 9995105054.
ഡോക്ടറുടെ ഒഴിവ്
പെരുമ്പാവൂർ ∙ വാഴക്കുളം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്. കൂടിക്കാഴ്ച 26ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ.0484-2677232.
സ്പോട് അഡ്മിഷൻ
കുറുപ്പംപടി ∙ സെന്റ് കുര്യാക്കോസ് കോളജിൽ ബികോം, ബിബിഎ,ബിസിഎ,ബിഎസ്സി(സൈക്കോളജി, ബിഎസ്ഡബ്ല്യു കോഴ്സുകളിൽ സ്പോട് അഡ്മിഷൻ നടത്തും. പ്ലസ്ടു സേ പരീക്ഷ പാസായവർ 26 നകം ബന്ധപ്പെടണം 9142888793.
ഭാരവാഹികൾ
കോലഞ്ചേരി ∙ കറുകപ്പിള്ളി എൽഡേഴ്സ് ക്ലബ് ഭാരവാഹികൾ: ടി.പി. മാത്തുക്കുട്ടി (പ്രസി), എം.കെ.
ബേബി (വൈ.പ്രസി), പി.പി. റെജി (സെക്ര), ടി.പി.
വർഗീസ് (ജോ.സെക്ര), ടി.പി. ജേക്കബ് (ട്രഷ), പി.എ.
ഏബ്രഹാം, പി.പി. വർഗീസ് (ഓഡിറ്റേഴ്സ്).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]