
അങ്കമാലി ∙ തെരുവുനായ് ശല്യം രൂക്ഷം. അങ്കമാലിയിലെ 2 ബസ് സ്റ്റാൻഡുകളിലും ചമ്പന്നൂരിന്റെ വിവിധ ഇടങ്ങളിലും ടൗണിന്റെ വിവിധ പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി.
ഗ്രാമപ്രദേശങ്ങളിലും തെരുവുനായ്ക്കൂട്ടം ഭീതി പരത്തുന്നുണ്ട്. നായ് ശല്യം നിയന്ത്രിക്കുന്നതിനായി എന്തു നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.
വഴിയാത്രക്കാരുടെ നേരെയും സ്കൂൾ വിദ്യാർഥികളുടെ പിന്നാലെയും തെരുവുനായ്ക്കൾ പാഞ്ഞടുക്കുന്നു.
സൈക്കിളിൽ പോകുന്ന വിദ്യാർഥികൾക്കു നേരെയും നായ്ക്കൂട്ടം ഓടിയെത്തുന്നുണ്ട്. ബൈക്ക് യാത്രക്കാരെയും നായ്ക്കൂട്ടം ഭീതിയിലാഴ്ത്തുന്നു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ ഇരിപ്പിടത്തിനു സമീപത്തുകൂടെയും വരാന്തയിലൂടെയും നായ്ക്കൾ ഓടിനടക്കുന്നുണ്ട്. കെഎസ്ആർടിസി സ്റ്റാൻഡിൽ വരുന്ന യാത്രക്കാരുടെ നേരെ കുരച്ചുകൊണ്ട് നായ്ക്കൂട്ടം പാഞ്ഞുചെല്ലുന്നുണ്ട്.
ആറോളം നായ്ക്കളാണു കെഎസ്ആർടിസി സ്റ്റാൻഡിൽ തങ്ങുന്നത്.മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കുറച്ചു ദിവസം മുൻപ് ഒരു യാത്രക്കാരനെ തെരുവുനായ കടിച്ചിരുന്നു. കാലിൽ കടിയേറ്റ യാത്രക്കാരനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പേടിയോടെയാണു യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
ചമ്പന്നൂർ വ്യവസായ മേഖലയിൽ റോഡുകളിൽ വിവിധ ഇടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യമുണ്ട്. ആൾസഞ്ചാരം കുറഞ്ഞ റോഡുകളിലൂടെ യാത്രക്കാർ ഭീതിയോടെയാണു സഞ്ചരിക്കുന്നത്.
സെന്റ്ആന്റണീസ് എൽപി സ്കൂളിന്റെ സമീപത്ത് തെരുവുനായ്ക്കളുടെ സാന്നിധ്യം പതിവാണ്. പേടിയോടെയാണു കുട്ടികൾ സ്കൂളിലേക്കു പോകുന്നത്.
വ്യവസായ മേഖലയിലെ റോഡുകളിൽ പലയിടങ്ങളിലും കൂട്ടമായി തെരുവുനായ്ക്കളെ കാണാറുണ്ട്.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ നാട്ടുകാർ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. രാത്രി വീടുകളിലെ വളർത്തുമൃഗങ്ങളെ നായ്ക്കൂട്ടം ആക്രമിക്കാറുണ്ട്.
കോഴി, മുയൽ, താറാവ് തുടങ്ങിയവയെ തെരുവുനായ്ക്കൾ പിടിക്കുന്നതു പതിവാണ്. തുറവൂർ ജംക്ഷന്റെ പരിസരത്തു തെരുവുനായ്ക്കൂട്ടത്തിന്റെ ശല്യമുണ്ട്.
ജംക്ഷനിൽ തന്നെയുള്ള സ്കൂളിലേക്ക് ഉൾപ്പെടെ ഒട്ടേറെ വിദ്യാർഥികളും മറ്റും കടന്നുപോകുന്ന ഭാഗത്താണു തെരുവുനായ്ക്കൂട്ടം ഭീതി പരത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]