എൽഡിഎഫ് സർക്കാർ അഴിമതിയുടെ മുഖമുദ്ര: മോൻസ് ജോസഫ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ അഴിമതിയുടെയും ധൂർത്തിന്റെയും വികസന മുരടിപ്പിന്റെയും മുഖമുദ്രയാണ് എൽഡിഎഫ് സർക്കാർ എന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. പാർട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറിൽപരം കോടി ധൂർത്തടിച്ചുകൊണ്ട് ജനവഞ്ചനയുടെ നാലാം വാർഷികമാണ് പിണറായി സർക്കാർ ആഘോഷിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ എം.പി .ജോസഫ്, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ഷൈസൺ പി. മാഗുഴ, എ.ടി. പൗലോസ്, വിനോദ് തമ്പി, ഉണ്ണി വടുതല, ജിസൺ ജോർജ്, സി.കെ.സത്യൻ, ജോമി തെക്കേക്കര, റോയ്സ് സ്കറിയ, ബോബി കുറുപത്, ടോമി പാലമല , ജോർജ് കിഴക്കുമശേരി, ചന്ദ്രശേഖരൻ നായർ, കെ.കെ. ഷംസു, വർഗീസ് കോയിക്കര, സെബാസ്റ്റ്യൻ പൈനാടത്ത്, രാജേഷ് ആന്റണി, രാജു വടക്കേക്കര, ടോമി കുരിശു വീട്ടിൽ, ജോഷ്വ തായംകേരി, സുജാ ലോനപ്പൻ, എം.വി. ഫ്രാൻസിസ്, ജോർജ് അമ്പാട്ട്, പി.വി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.