
1503ൽ പോർച്ചുഗീസുകാർ നിർമിച്ച കോട്ടയുടെ മതിൽ ഫോർട്ട്കൊച്ചി കടപ്പുറത്ത് വീണ്ടും തെളിഞ്ഞു
ഫോർട്ട്കൊച്ചി∙ ചരിത്രാവശിഷ്ടം ഫോർട്ട്കൊച്ചി കടപ്പുറത്ത് വീണ്ടും തെളിഞ്ഞു. 1503ൽ പോർച്ചുഗീസുകാർ നിർമിച്ചതും പിന്നീട് ബ്രിട്ടിഷ് ഭരണകാലത്ത് തകർക്കപ്പെട്ടതുമായ ഇമ്മാനുവൽ കോട്ടയുടെ മതിലിന്റെ അവശിഷ്ടമാണ് മധ്യ ബീച്ചിൽ തെളിഞ്ഞ് കണ്ടത്.
ബാസ്റ്റ്യൻ ബംഗ്ലാവ് മുതൽ ഡച്ച് സെമിത്തേരി വരെയുള്ള ഭാഗത്ത് 20 അടിയോളം വീതിയുള്ള കോട്ട മതിൽ മണ്ണിനടിയിൽ കാണപ്പെടുന്നതായി മുൻ മേയർ കെ.ജെ.സോഹൻ പറയുന്നു.
ഇതിന്റെ ഭാഗമാണ് കടപ്പുറത്ത് തെളിയുന്ന ചെങ്കൽ കെട്ട്. കടപ്പുറത്ത് നിർമിച്ചിട്ടുള്ള നടപ്പാതയിൽ ചരിത്രത്തിന്റെ ഭാഗമായി മാറിയ അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കുകയും ചരിത്ര നടപ്പാതയാക്കി ഇതിനെ മാറ്റുകയും ചെയ്യണമെന്ന നിർദേശവും നടപ്പായില്ല.
എല്ലാ വർഷവും മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ശക്തമായ തിരമാലകളേറ്റ് തീരത്തെ മണൽ മാറുമ്പോൾ മതിലിന്റെ അവശിഷ്ടം കാണാറുണ്ട്. ഇത് സംരക്ഷിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ചരിത്ര ബോർഡ് സമീപം വയ്ക്കണമെന്ന് നിർദേശം ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല.
ഇഫ്ചാറ്റ് പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് വർഷങ്ങൾക്ക് മുൻപ് പുരാവസ്തു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]