
എസ്. പ്രദീപ് വൈസ്മെൻ ഇന്റർനാഷണൽ ലഫ്റ്റനന്റ് റീജിയണൽ ഡയറക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജയൺ സോൺ ഒന്നിന്റെ 2025 -26 വർഷത്തെ ലഫ്റ്റനന്റ് റീജിയണൽ ഡയറക്ടറായി എസ്. പ്രദീപ് ചുമതലയേറ്റു. കെഎസ്ഇബിയിൽ സിവിൽ വിഭാഗം എക്സിക്യൂട്ടിവ് എൻജീനിയറായിരുന്നു. ബാബു ഡേവിഡ് (സോണൽ സെക്രട്ടറി), കെ.ആർ. ബക്സൺ (ട്രഷറർ), പി.ആർ. കുമാർ, റോഷ്ണി ജിലീഷ്, ഫ്രാൻസിസ് ലിവേറ, ജോർജ് വി. ജെയിംസ്, അജ്ഞനാദാസ്, ജോസഫ് പാറക്കൽ, മോളി അജയകുമാർ, ശ്രീലതാ രാധാകൃഷ്ണൻ, ജയ് എൻ. ജോൺ എന്നിവരാണ് മറ്റു ഭാരവാഹികൾ.
വൈസ്മെൻ ഇന്റർനാഷണൽ ട്രഷറർ ആയിരുന്ന ടി.എം. ജോസ് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യായന വർഷത്തേക്ക് അർഹരായ കുട്ടികൾക്ക് ഇരുപത്തയ്യായിരം സ്കൂൾ നോട്ട് ബുക്കുകൾ സൗജന്യമായി നൽകുന്ന വൈസ് സ്കോളർ പദ്ധതിയുടെ ഉത്ഘാടനവും നടന്നു. സോൺ ഒന്നിന്റെ മറ്റു സേവന പദ്ധതികളായ വൈസ് ജീവൻ, വൈസ് നിധി, വൈസ് സ്വാസ്ത്യ, വൈസ് മഴക്കൂട് എന്നിവയും ആരംഭിച്ചു. മാത്യൂസ് എബ്രഹാം, പി.ജെ. കുര്യാച്ചൻ, ജോയ് ആലപ്പാട്ട്, ഡോ. ജോസഫ് കോട്ടൂരാൻ, ഡോ. സാജു എൻ. കറുത്തേടം, എ.കെ. ഗീവറുഗീസ്, സി.കെ. തോമസ് എന്നിവർ പങ്കെടുത്തു.