
നടപ്പാതയിൽ അനധികൃത പാർക്കിങ്: നടക്കാൻ ഇടം വേണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എളങ്കുന്നപ്പുഴ∙നടപ്പാതയിൽ അനധികൃത പാർക്കിങ് തുടർച്ചയായതോടെ കാൽനടയാത്രികർ വീണ്ടും റോഡിലിറങ്ങി. നിരന്തര അപകടങ്ങൾക്കു പരിഹാരമായി വൈപ്പിൻ മുനമ്പം സംസ്ഥാനപാത നവീകരിച്ചു നിർമിച്ച നടപ്പാത കാൽനട യാത്രികർക്കു അന്യമായതോടെ റോഡപകട ഭീഷണി ഉയരുകയാണ്. നടപ്പാത അനുഗ്രഹമാകുകയും റോഡപകടങ്ങൾ കുറയുകയും ചെയ്തിരുന്നു. കാനയുള്ള ഭാഗങ്ങളിലൊഴിച്ചുള്ള നടപ്പാത റോഡ് നിരപ്പിലാണ്. ഇവിടങ്ങളിൽ ഇരുചക്രവാഹനവും കാറും മാത്രമല്ല വലിയ വാഹനങ്ങളും കയറ്റിയിടുന്നു. ചുരുക്കം ചിലതൊഴിച്ചുളളവ മണിക്കൂറുകളോളം പാർക്കു ചെയ്യുകയാണ്. ദിവസങ്ങളോളം പാർക്കു ചെയ്യുന്നവയും കുറവല്ല. വ്യാപാരസ്ഥാപനങ്ങളുടെ ബോർഡും വിൽപന സാധനങ്ങളും കടയ്ക്കു മുൻപിലെ നടപ്പാതയിൽ വയ്ക്കുന്നതും തുടരുകയാണ്. ഇതോടെ അതുവഴിയെത്തുന്ന കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കാൻ നിർബന്ധിതരാകുന്നു. പൊതുമരാമത്ത് അധികൃതരും പൊലീസും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണെന്ന് ആക്ഷേപം ഉയരുകയാണ്.